• HOME
  • »
  • NEWS
  • »
  • kerala
  • »
  • നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ് കുമാറിന് നീതി ലഭിക്കേണ്ടത് സർക്കാരിൽ നിന്ന്: ജുഡീഷ്യൽ കമ്മീഷൻ

നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ് കുമാറിന് നീതി ലഭിക്കേണ്ടത് സർക്കാരിൽ നിന്ന്: ജുഡീഷ്യൽ കമ്മീഷൻ

കുറ്റക്കാരയവരെ ശിക്ഷിക്കുകയും, രാജ്കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുകയും വേണം. ജസ്റ്റിസ് കെ നാരായണക്കുറുപ്പിന്റെ റിപ്പോർട്ട് സർക്കാരിന് കൈമാറി

രാജ്കുമാർ

രാജ്കുമാർ

  • Last Updated :
  • Share this:
    തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണം ശരിവയ്ക്കുന്നതാണ് ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ട്. ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം ആരംഭിച്ച് ഒന്നര വർഷത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ സ്വീകരിക്കേണ്ട ശിക്ഷനടപടിയും കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരവും ശുപാർശ ചെയ്യുന്ന ജസ്റ്റിസ് കെ നാരായണക്കുറുപ്പ് റിപ്പോർട്ട് സർക്കാരിന് കൈമാറി

    രാജ്കുമാർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 73 സാക്ഷികളെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തി.നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ വിശ്രമമുറി, പൊലീസ് സ്റ്റേഷനിലെ എസ് ഐയുടെ മുറികൾ, നെടുങ്കണ്ടം താലൂക്ക് ആശുപത്രി, രാജ് കുമാറിന്റെ വാഗമണ്ണിലെ വീട് തുടങ്ങിയിടങ്ങളിൽ നിന്ന് തെളിവെടുത്തു.

    Also Read ഇങ്ങനെ മുന്നോട്ടു പോകാൻ പറ്റില്ല; സംസ്ഥാനത്ത് മദ്യത്തിന് ഇനിയും വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി

    അരോപണ വിധേയരായ പൊലിസ് ഉദ്യോഗസ്ഥർ തെളിവെടുപ്പിന് ഹാജരായില്ല. നെടുങ്കണ്ടം സ്റ്റേഷനിലെ എസ് ഐയുടെ മുറിയിൽ വച്ചും ഒന്നാം നിലയിലെ വിശ്രമമുറിയിൽ വച്ചും മർദ്ദിച്ചതായുളള സാക്ഷി മൊഴികൾ വസ്‌തുതാപരമാണെന്നാണ് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത്. രാജ്കുമാറിന്റെ കുടുംബത്തിന് നീതി ലഭിക്കുമൊ എന്ന ചോദ്യത്തിന് മരണത്തിന് കാരണക്കാരായവർക്ക് ശിക്ഷ നൽകുകയാണ് രാജ് കുമാറിന് ലഭിക്കേണ്ട നീതിയെന്നായിരുന്നു ജസ്റ്റിസ് നാരായണക്കുറിപ്പിന്റെ മറുപടി. കുറ്റക്കാരെ ശിക്ഷിക്കുമ്പോഴാണ് കുടുംബത്തിന് നീതി കിട്ടുന്നത്. റിപ്പോർട്ട് കൈമാറി. സർക്കാർ യുക്തം പോലെ ചെയ്യട്ടെ. സി.ബി.ഐ അന്വേഷണം അവരുടെ വഴിക്ക് നടക്കട്ടെയെന്നും നാരായണക്കുറിപ്പ് പറഞ്ഞു.

    കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉൾപ്പടെ ഉണ്ടായിട്ടുളള വീഴ്‌ചകൾ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതൽ സ്വീകരിക്കണം എന്നിവ ഉൾക്കൊളളിച്ച നിർദേശങ്ങളും സർക്കാരിന് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിലുണ്ട്.2019 ജൂലായ് 21നാണ് പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രാജ്കുമാർ മരണപ്പെടുന്നത്.
    Published by:user_49
    First published: