ഇടുക്കി: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. കേസിൽ അന്വേഷണം നടത്തുന്ന ജുഡീഷ്യൽ കമ്മീഷന്‍ ജസ്റ്റിസ് നാരായാണ കുറുപ്പാണ് ഇക്കാര്യം അറിയിച്ചത്. ആദ്യം നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഗുരുതര വീഴ്ചയുണ്ട്. റീപോസ്റ്റ്മോർട്ടം നടത്താതെ സത്യം കണ്ടെത്താനാകില്ലെന്നും ന്യൂസ് 18നോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. വാരിയെല്ലിന് സംഭവിച്ച ക്ഷതം പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റിസ് നാരായണ കുറുപ്പ് ഇന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തും. രാജ്കുമാറിന്റെ കുടുംബാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Custody death, Nedumkandam Custody death, Rajkumar custody death, കസ്റ്റഡി മരണം, നെടുങ്കണ്ടം കസ്റ്റഡി മരണം, രാജ്കുമാർ കസ്റ്റഡി മരണം