• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുഖ്യമന്ത്രിക്ക് വിധി നടപ്പിലാക്കാന്‍ ആണത്തമുണ്ടോ?'; വെല്ലുവിളിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'മുഖ്യമന്ത്രിക്ക് വിധി നടപ്പിലാക്കാന്‍ ആണത്തമുണ്ടോ?'; വെല്ലുവിളിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

രാജ് മോഹൻ ഉണ്ണിത്താൻ

രാജ് മോഹൻ ഉണ്ണിത്താൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മനിതി സംഘം ശബരിമല സന്ദര്‍ശനത്തിനെത്തിയ വിഷയത്തില്‍ ന്യൂസ്18 കേരള ചാനലില്‍ നടന്ന പ്രൈം ഡിബേറ്റിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വെല്ലുവിളി. ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീമിനോടായിരുന്നു ഉണ്ണിത്താന്റെ ചോദ്യങ്ങള്‍.

    മുഖ്യമന്ത്രിക്ക് ഭരണഘടനയുടെയും സുപ്രീംകോടതിയുടെയും സപ്പോര്‍ട്ട് ഉണ്ടെന്നും ആളും അര്‍ത്ഥവും അധികാരവുമുള്ള പിണറായി സര്‍ക്കാരിന് വിധി നടപ്പിലാക്കാന്‍ കഴിയുമോയെന്നുമായിരുന്നു ഉണ്ണിത്താന്റെ ചോദ്യം. 'ഇന്ത്യയുടെ ഭരണഘടനയുടെ സപ്പോര്‍ട്ട് നിങ്ങളുടെ മുഖ്യമന്ത്രിക്കുണ്ട്, സുപ്രീംകോടതിയുടെ സപ്പോര്‍ട്ട് നിങ്ങള്‍ക്കുണ്ട്. ആളുണ്ട്, അര്‍ത്ഥമുണ്ട്, അധികാരമുണ്ട്. നിങ്ങളുടെ മുഖ്യമന്ത്രി വിളിച്ചാല്‍ കേന്ദ്ര സേന വരാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. എന്നിട്ടും സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ രാമേശ്വരത്തെ പണി തെരഞ്ഞെടുക്കലല്ലേ റഹീമേ നല്ലത്.' എന്നും അദ്ദേഹം ചര്‍ച്ചയ്ക്കിടെ ചോദിച്ചു.

    Also Read: 'മനിതികള്‍ ജീവനും കൊണ്ടോടുന്നത് കാണുമ്പോള്‍ കരുണാകരന്റെ മഹത്വം തിരിച്ചറിയുന്നു'

    ആര്‍എസ്എസുകാര്‍ ഊരിപ്പിടിച്ച വാളിന്റെ നടുവിലൂടെ നെഞ്ചും വിരിച്ച് പോയവനാണ് നിങ്ങളുടെ മുഖ്യമന്ത്രിയെന്നും ആ മുഖ്യമന്ത്രിയെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വെല്ലുവിളിക്കുകയാണെന്നും പറഞ്ഞാണ് ഉണ്ണിത്താന്റെ വെല്ലുവിളി. 'ആളും ആര്‍ത്ഥവും അധികാരവും കേന്ദ്ര സേനയുമുള്ള മുഖ്യമന്ത്രിക്ക് സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ആണത്തമുണ്ടോ, പൗരുഷമുണ്ടോ ചങ്കൂറ്റമുണ്ടോ? ഇല്ലെങ്കില്‍ സുപ്രീംകോടതിയോട് പറയുക ഈ വിധി നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് ആവില്ലെന്ന്' അദ്ദേഹം പറഞ്ഞു.

    Also Read 'മതില്‍ കെട്ടിയിരുന്നെങ്കില്‍ കപടനാടകങ്ങള്‍ക്ക് തീരുമാനമായേനെ'; സര്‍ക്കാരിനെ ട്രോളി ബല്‍റാം

    വിധി നടപ്പിലാക്കാന്‍ പുറപ്പെട്ടാല്‍ ശബരിമലയില്‍ രക്തപ്പുഴയൊഴുകുമെന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും അതുകൊണ്ട് വിധി നടപ്പിലാക്കാന്‍ ഞങ്ങളെക്കൊണ്ട് ആവില്ലെന്നും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് ഇതില്‍ നിന്ന് തടിയൂരാമെന്നും ഉണ്ണിത്താന്‍ റഹീമിനോട് പറഞ്ഞു.

    First published: