കാസർഗോഡ്: തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും പണം തട്ടിയെടുത്തെന്ന പരാതിയുമായി കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. മേൽപറമ്പിലെ വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ടു ലക്ഷത്തോളം രൂപ നഷ്ടപെട്ടു എന്നാണ് പരാതി. ഉണ്ണിത്താന്‍ തന്റെ സഹായി പൃത്വിരാജിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
കൊല്ലം സ്വദേശിയായ സഹായിക്കെതിരെയാണ് ഉണ്ണിത്താൻ കാസർഗോഡ് ജില്ലാ പോലിസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. പരാതി മേൽപറമ്പ് പോലിസിന് കൈമാറി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.