നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അബ്ദുള്ളക്കുട്ടിക്ക് ഇനിയും ബാല്യമുണ്ട്; രാജ്യത്ത് നിരവധി പാർട്ടികളുണ്ട്': പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ

  'അബ്ദുള്ളക്കുട്ടിക്ക് ഇനിയും ബാല്യമുണ്ട്; രാജ്യത്ത് നിരവധി പാർട്ടികളുണ്ട്': പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ

  രാജ്യത്ത് നിരവധി പാർട്ടികളുണ്ട്. അവിടെയൊക്കെ അവസരമുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.

  രാജ് മോഹൻ ഉണ്ണിത്താൻ

  രാജ് മോഹൻ ഉണ്ണിത്താൻ

  • News18
  • Last Updated :
  • Share this:
   കണ്ണൂർ: അബ്ദുള്ളക്കുട്ടിയെ പരിഹസിച്ച് രാജ് മോഹൻ ഉണ്ണിത്താൻ. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി അബ്ദുള്ളക്കുട്ടി നിയമിക്കപ്പെട്ടതിനു പിന്നാലെയാണ് രാജ്മോഹൻ ഉണ്ണിത്താൻ പരിഹാസവുമായി രംഗത്തെത്തിയത്.

   അബ്ദുള്ളക്കുട്ടിക്ക് ഇനിയും ബാല്യമുണ്ട്. രാജ്യത്ത് നിരവധി പാർട്ടികളുണ്ട്. അവിടെയൊക്കെ അവസരമുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു. അബ്ദുള്ളക്കുട്ടി വന്നത് കൊണ്ട് ബി.ജെ.പിക്ക് എത്ര മുസ്ലീംവോട്ടുകൾ ലഭിച്ചെന്ന് വോട്ട് എണ്ണുമ്പോൾ അറിയാമെന്നും ഉണ്ണിത്താൻ പറഞ്ഞു.

   ഇതിനിടെ, സംസ്ഥാന ബിജെപിയുടെ ഉപാധ്യക്ഷസ്ഥാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി. ന്യൂസ് 18നോട് സംസാരിക്കവെയാണ് അബ്ദുള്ളക്കുട്ടി ഇങ്ങനെ പറഞ്ഞത്. പാർട്ടി അധ്യക്ഷസ്ഥാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. പാർട്ടി നൽകിയ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റും. ന്യൂനപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് അടുപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

   BJP നൽകിയ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റും; മഞ്ചേശ്വരത്ത് ബിജെപി ജയിക്കുമെന്നും എ.പി അബ്ദുള്ളക്കുട്ടി

   പാർട്ടി നൽകിയ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റും. തനിക്ക് നൽകിയ ദാരവാഹിത്വത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടാകാനിടയില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ന്യൂനപക്ഷവോട്ടുകൾ ബിജെപിയിലേക്ക് അടുപ്പിക്കാൻ പരമാവധി ശ്രമിക്കും. മഞ്ചേശ്വരത്ത് ബിജെപി ജയിക്കുമെന്നും എക്സിറ്റ് പോളുകൾ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെങ്കിലും വിജയം പ്രതീക്ഷിക്കുന്നുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

   First published:
   )}