നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇതു തട്ടിക്കൂട്ടല്‍; ടാറ്റാ ആശുപത്രി അത്യാധുനിക സംവിധാനങ്ങളോടെ തുടങ്ങണം'; നിരാഹാര സമരത്തിൽ നിന്നു പിന്നോട്ടില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ MP

  'ഇതു തട്ടിക്കൂട്ടല്‍; ടാറ്റാ ആശുപത്രി അത്യാധുനിക സംവിധാനങ്ങളോടെ തുടങ്ങണം'; നിരാഹാര സമരത്തിൽ നിന്നു പിന്നോട്ടില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ MP

  ഇതു തട്ടിക്കൂട്ടലാണെന്നും അതിനാൽ നിരാഹാര സമരം നടത്താനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ

  രാജ് മോഹൻ ഉണ്ണിത്താൻ

  രാജ് മോഹൻ ഉണ്ണിത്താൻ

  • Last Updated :
  • Share this:
   കാസർഗോഡ്: ടാറ്റാ കോവിഡ് ആശുപത്രി തുറക്കണമെന്നല്ല അത്യാധുനിക സംവിധാനങ്ങളോടെ പ്രവർത്തനം തുടങ്ങണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്ന് കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. ഇതു തട്ടിക്കൂട്ടലാണെന്നും അതിനാൽ നിരാഹാര സമരം നടത്താനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

   ജനം പ്രതീക്ഷയോടെ കണ്ട തെക്കിൽ ആശുപത്രി കോവിഡ് ഫസ്റ്റ് ലൈൻ സെന്റർ ആക്കി മാറ്റാനാണ് പോകുന്നത്. ജില്ലയിൽ 4000 ത്തോളം കിടക്കകളാണ് കോവിഡ് ഫസ്റ്റ് ലൈൻ സെന്ററുകളിലായി സജ്ജമാക്കിയിരുന്നത്. അത്രയും ഉപയോഗിക്കേണ്ടി വന്നില്ല. കാരണം കോവിഡ് ബാധിതർ ഭൂരിപക്ഷവും വീടുകളിൽ ചികിത്സയിലാണ്. ഇപ്പോൾ 500ൽ താഴെ രോഗ ബാധിതരാണ് ആശുപത്രിയിൽ കിടക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു ഫസ്റ്റ് ലൈൻ സെന്റർ ആവശ്യമില്ല.

   Also Read കാസർഗോഡ് ടാറ്റാ ആശുപത്രി ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി കെ.കെ ശൈലജ

   തെക്കിൽ ആശുപത്രി ഇത്തരമൊരു സംവിധാനമാക്കി മാറ്റി ആളുകളുടെ കണ്ണിൽ പൊടിയിടാനാണ് നീക്കം. അതു സമ്മതിച്ചു കൊടുക്കാനാകില്ല. അത്യാധുനിക സൗകര്യങ്ങളോടെ കോവിഡ് ആശുപത്രി പ്രവർത്തന സജ്ജമായാലെ ജില്ലാ ആസ്പത്രിയിൽ അതീവ ഗുരുതവരാവസ്ഥയിലുള്ള കോവിഡ് ബാധിതരെ അങ്ങോട്ടേക്ക് മാറ്റാനും ജില്ലാ ആശുപത്രി പൂർവ സ്ഥിതിയിലാക്കാനുമാകൂ. അതിനാൽ നിരാഹാര സമരം ഒന്നാം തീയതി രാവിലെ 10 മണി മുതൽ നേരത്തെ നിശ്ചയിച്ചതു പോലെ നടത്തുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു
   Published by:user_49
   First published: