നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാസർഗോഡ് ടാറ്റാ ആശുപത്രി ഉടൻ തുറക്കണം; മരണംവരെ നിരാഹാര സമരം നടത്തുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ MP

  കാസർഗോഡ് ടാറ്റാ ആശുപത്രി ഉടൻ തുറക്കണം; മരണംവരെ നിരാഹാര സമരം നടത്തുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ MP

  കാസര്‍ഗോഡിന്റെ ആരോഗ്യ മേഖലയിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ പതിയാന്‍ വേണ്ടി തന്റെ ജീവന്‍ ബലിദാനം ചെയ്യുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

  രാജ് മോഹൻ ഉണ്ണിത്താൻ

  രാജ് മോഹൻ ഉണ്ണിത്താൻ

  • Last Updated :
  • Share this:
   കാസർഗോഡ് കാഞ്ഞങ്ങാട് നിര്‍മിച്ച ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നവംബര്‍ ഒന്നു മുതല്‍ സമരം തുടങ്ങും. രാവിലെ 10 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓണ്‍ലൈനായി നിരാഹാര സമരം ഉദ്ഘാടനം ചെയ്യുമെന്നും എംപി പറഞ്ഞു.

   ആശുപത്രി പ്രവര്‍ത്തന സജ്ജമാകാന്‍ അധികം താമസമില്ലെന്നായിരുന്നു ആരോഗ്യ മന്ത്രി പറഞ്ഞിരുന്നത്. ആശുപത്രിയിലേക്കുള്ള തസ്തികയിലേക്ക് നിയമനം നടന്നിട്ടില്ല. 10 കോടി രൂപ കളക്ടറുടെ ഫണ്ടില്‍ ദുരന്ത നിവാരണത്തുകയായി കിടപ്പുണ്ട്. ഇതില്‍ രണ്ടരക്കോടിയാണ് ടാറ്റാ ആശുപത്രിയില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ നീക്കിവച്ചത്. ഇതിനുള്ള അനുമതി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഉണ്ണത്താന്‍ ആരോപിച്ചു.

   Also Read 'തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുനിന്നുള്ളവരുമായി സഖ്യമില്ല': രമേശ് ചെന്നിത്തല

   ജില്ലയില്‍ 168 കോവിഡ് ബാധിതര്‍ മരിച്ചു. പതിനേഴായിരത്തിലധികം പേര്‍ക്ക് വൈറസ് ബാധിച്ചു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. കാസര്‍ഗോഡിന്റെ ആരോഗ്യ മേഖലയിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ പതിയാന്‍ വേണ്ടി തന്റെ ജീവന്‍ ബലിദാനം ചെയ്യുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
   Published by:user_49
   First published:
   )}