• HOME
  • »
  • NEWS
  • »
  • kerala
  • »
  • K. V. Thomas| 'കെവി തോമസിന്റെ ശരീരം കോൺഗ്രസിലും മനസ്സ് സിപിഎമ്മിനൊപ്പവും'; കാണിച്ചത് നന്ദികേടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

K. V. Thomas| 'കെവി തോമസിന്റെ ശരീരം കോൺഗ്രസിലും മനസ്സ് സിപിഎമ്മിനൊപ്പവും'; കാണിച്ചത് നന്ദികേടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

കഴിഞ്ഞ കുറെ കാലമായി കെവി തോമസിന്റെ ശരീരം കോൺഗ്രസിലും മനസ്സ് സിപിഎമ്മിനൊപ്പവുമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ

  • Share this:
    തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനുള്ള കെവി തോമസിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. കെവി തോമസ് കാണിച്ചത് നന്ദികേടാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
    നേടാവുന്ന എല്ലാ പദവികളും നേടിയതിനു ശേഷമാണ് കെവി തോമസിന്റെ പ്രവർത്തി.

    പാർട്ടി നിർദേശം ലംഘിക്കുന്നവർ തുടരാൻ യോഗ്യരല്ലെന്നും കഴിഞ്ഞ കുറെ കാലമായി കെവി തോമസിന്റെ ശരീരം കോൺഗ്രസിലും മനസ്സ് സിപിഎമ്മിനൊപ്പവുമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

    ഹൈക്കമാന്റ് തീരുമാനം പാലിക്കാൻ കെവി തോമസ് ബാധ്യസ്ഥൻ: കൊടിക്കുന്നിൽ സുരേഷ്

    ഹൈക്കമാന്റ് കൈകൊണ്ട തീരുമാനം പാലിക്കാൻ കെവി തോമസ് ബാധ്യസ്ഥൻ ആണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
    ‌Also Read-'ഭീഷണിക്ക് വഴങ്ങില്ല; പുറത്താക്കാൻ AICCക്കേ കഴിയൂ; മത്സരിച്ചപ്പോഴെല്ലാം ജയിച്ചതാണോ കുറ്റം'; കെ വി തോമസ്‌

    നേതാക്കളെ സിപിഎം കെണിവെച്ചു കൊണ്ടുപോകുന്നു: തിരുവഞ്ചൂർ

    നേതാക്കളെ സി പി എം കെണി വച്ച് കൊണ്ട് പോകുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പറയുന്ന സിപിഎം, ബി ജെ പി ഇതര കക്ഷികളെ ക്ഷീണിപ്പിക്കുന്ന നിലപാട് എടുക്കുന്നത് ശരിയാണോയെന്നും തിരുവഞ്ചൂർ ചോദിച്ചു.

    Also Read-കെവി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യ; അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ല: ചെറിയാൻ ഫിലിപ്പ്

    വാർത്താ സമ്മേളനം വിളിച്ചാണ് പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുമെന്ന് കെവി തോമസ് വ്യക്തമാക്കിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് തള്ളിക്കൊണ്ടാണ് കെ വി തോമസ് തന്റെ തീരുമാനം. ബിജെപിയെ എതിർക്കുന്നവർ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇത് ദേശീയ പ്രശ്നമാണെന്നുമാണ് കെവി തോമസിന്റെ വിശദീകരണം.

    Also Read-സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് കെ വി തോമസ്; കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് തള്ളി

    സെമിനാറിൽ അര മണിക്കൂറാണ് തനിക്ക് അനുവദിച്ചത്. നെഹ്റുവിയൻ വീക്ഷണമാണ് താൻ പറയുകയെന്നും അദ്ദേഹം വ്യക്തമാക്കി.

    ജന്മം കൊണ്ട് കോൺഗ്രസുകാരനാണ് താൻ. പൊട്ടിമുളച്ചുവന്നതല്ല. മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കം സിപിഎം സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സിറ്റിങ് എംപിമാരിൽ സീറ്റു നിഷേധിച്ചത് തനിക്കുമാത്രമാണ്. അതിൽ വലിയ വിഷമമുണ്ടായെന്നും വാർത്താ സമ്മേളനത്തിൽ കെവി തോമസ് പറഞ്ഞിരുന്നു.
    Published by:Naseeba TC
    First published: