കാസർഗോഡ്: കാസർകോഡ് ലോക്സഭാ മണ്ഡലത്തിലെ ബൂത്തുകളിൽ റീപോളിങ്ങ് നടത്താനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നതായി കാസർഗോട്ടെ കോൺഗ്രസ്സ് സ്ഥാനർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം യുഡിഎഫ് പരാതിയെ സാധൂകരിക്കുന്നു. കൂടുതൽ കള്ളവോട്ട് നടന്നോ എന്ന പരിശോധന വേണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
കൂടുതൽ ബൂത്തുകളിൽ റീപോളിംഗ് വേണം. വോട്ടിംഗ് ശതമാനം 90 കടന്ന ബൂത്തുകളിൽ റീപോളിംഗ് നടത്തണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
അതേസമയം, കള്ളവോട്ട് പരാതി ഉയർന്ന എല്ലാ ബൂത്തുകളിലും പരിശോധന വേണമെന്ന് സിപിഎമ്മും റീപോളിംഗ് സംബന്ധിച്ച് കമ്മീഷന്റേത് ശരിയായ ഇടപെടലാണെന്ന് ബിജെപിയും പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kasaragod S11p01, കള്ളവോട്ട്, കാസർഗോഡ്