നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ ഉള്‍പ്പെടുത്തിയില്ല; സമ്പൂര്‍ണ കാവി വല്‍ക്കരിക്കപ്പെട്ട പരിപാടിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ ഉള്‍പ്പെടുത്തിയില്ല; സമ്പൂര്‍ണ കാവി വല്‍ക്കരിക്കപ്പെട്ട പരിപാടിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവി വല്‍ക്കരിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.

  രാജ്‌മോഹന്‍ ഉണ്ണത്താന്‍ എംപി.

  രാജ്‌മോഹന്‍ ഉണ്ണത്താന്‍ എംപി.

  • Share this:
   കാസര്‍കോട്: രാഷ്ട്രപതി പങ്കെടുക്കുന്ന പെരിയയിലെ കേരള, കേന്ദ്ര സര്‍വകലാശാലയിലെ കോണ്‍വൊക്കോഷന്‍ ചടങ്ങില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണത്താന്‍ എംപി. ബിജെപി പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച സമ്പൂര്‍ണ കാവി വല്‍ക്കരിക്കപ്പെട്ട പരിപാടിയായി മാറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവി വല്‍ക്കരിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.

   സര്‍വകലാശാല നടപടി പ്രതിഷേധാര്‍ഹമാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സര്‍വ്വകലാശാല അധികൃതരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

   രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

   നാളെ രാഷ്ട്രപതി പങ്കെടുക്കുന്ന പെരിയയിലെ കേരള, കേന്ദ്ര സര്‍വകലാശാലയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ സ്ഥലം എംപിയെന്ന നിലയില്‍ എന്നെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് അറിയാന്‍ കഴിഞ്ഞു

   പ്രോട്ടോകോള്‍ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ്ണ കാവി വല്‍ക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുന്നു. ഇത് പ്രതിഷേധാര്‍ഹമാണ്, തികച്ചും ജനാധിപത്യ വിരുദ്ധവുമാണ്.

   രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സര്‍വ്വകലാശാല അധികൃതര്‍. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവി വല്‍ക്കരിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അസാധാരണമായ ഈ നടപടിയിലൂടെ കാണുന്നത്.


   ജനാധിപത്യ രാജ്യത്ത് ജനാധിപത്യവിരുദ്ധവും, സ്വജനപക്ഷപാതപരമായ വിചിത്ര നടപടികളിലൂടെ വര്‍ഗീയ ഫാസിസ്റ്റുകള്‍ മുന്നോട്ടു പോകുമ്പോള്‍ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാവുക തന്നെ ചെയ്യും.
   Published by:Jayesh Krishnan
   First published:
   )}