Local Body Election 2020 | ജീവിതത്തിൽ ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ വോട്ടുചെയ്തു: രാജ്മോഹൻ ഉണ്ണിത്താൻ എം.പി
Local Body Election 2020 | ജീവിതത്തിൽ ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ വോട്ടുചെയ്തു: രാജ്മോഹൻ ഉണ്ണിത്താൻ എം.പി
പടന്നക്കാട് എസ്എൻ യുപി സ്കൂളിലെ ബൂത്തിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ വോട്ട്.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി
Last Updated :
Share this:
കാസർകോട്: ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ വോട്ട് ചെയ്തെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇത്തവണ എം.പിക്ക് വോട്ടുള്ള വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിായി ലീഗ് പ്രതിനിധിയാണ് മത്സരരംഗത്തുള്ളത്. പടന്നക്കാട് എസ്എൻ യുപി സ്കൂളിലെ ബൂത്തിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ വോട്ട്.
"പതിനെട്ടാമത്തെ വയസ്സിൽ വോട്ടവകാശം കിട്ടിയതു മുതൽ കൈപ്പത്തി ചിഹ്നത്തിനാണ് വോട്ടുചെയ്തിരുന്നത്. ഞാൻ ജീവിക്കുന്ന സ്ഥലം പഞ്ചായത്തിൽനിന്ന് മുൻസിപ്പാലിറ്റിയും കോർപറേഷനും ആയപ്പോഴും തദ്ദേശസ്വയംഭരണ, പാർലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകളിലും കൈപ്പത്തിക്കു മാത്രമാണ് വോട്ടുചെയ്തത്. ജീവിതത്തിൽ ആദ്യമായി ‘ഏണി’ അടയാളത്തിൽ വോട്ടു ചെയ്തു"- ഉണ്ണിത്താൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മൂന്നാം ഘട്ടത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു വോട്ടെടുപ്പ്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലായി 22,151 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടർമാർ. 10,842 പോളിങ് ബൂത്തുകളിൽ 1,105 എണ്ണം പ്രശ്നബാധിതമായതിനാൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. ഇന്നലെ വൈകിട്ട് 3 മുതൽ ഇന്നു വോട്ടെടുപ്പ് അവസാനിക്കും വരെ സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലാകുന്നവർക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെൽത്ത് ഓഫിസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് 6നകം നേരിട്ടെത്തി വോട്ടു ചെയ്യാം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.