• HOME
  • »
  • NEWS
  • »
  • kerala
  • »
  • RAJU NARAYANA SWAMY AGAINST GOVERNMENT OVER HIS

'ശമ്പളമില്ലെങ്കിൽ ഭക്ഷണം കഴിക്കാൻ കഴിയില്ല; വയറ്റത്തടിക്കരുത്' - രാജു നാരായണ സ്വാമി

അഴിമതിക്കെതിരെ നടപടിയെടുത്തതിന് സർക്കാർ തന്‍റെ വയറ്റത്ത് അടിക്കുകയാണ്. നിർബന്ധിത വിരമിക്കൽ തന്നാൽ തനിക്ക് പെൻഷൻ പോലും ലഭിക്കണമെന്നില്ല.

രാജു നാരായണസ്വാമി

രാജു നാരായണസ്വാമി

  • News18
  • Last Updated :
  • Share this:
    കൊച്ചി: ശമ്പളമില്ലെങ്കിൽ തനിക്ക് ഭക്ഷണം കഴിക്കാൻ പറ്റില്ലെന്നും അഴിമതിക്കെതിരെ നിൽക്കുന്നവരുടെ വയറ്റത്തടിക്കുന്നത് ശരിയല്ലെന്നും അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള രാജു നാരായണ സ്വാമി. സർവീസ് ജീവിതത്തിൽ ഇന്നുവരെ പത്തു പൈസയുടെ അഴിമതി നടത്തിയിട്ടില്ല. ശമ്പളം കൊണ്ട് ജീവിക്കുന്നയാളാണ് താൻ. ശമ്പളമില്ലെങ്കിൽ തനിക്ക് ഭക്ഷണം കഴിക്കാൻ പോലും കഴിയില്ലെന്നും രാജു നാരായണസ്വാമി പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാജു നാരായണസ്വാമി ഇങ്ങനെ പറഞ്ഞത്.

    അഴിമതിക്കെതിരെ നടപടിയെടുത്തതിന് സർക്കാർ തന്‍റെ വയറ്റത്ത് അടിക്കുകയാണ്. നിർബന്ധിത വിരമിക്കൽ തന്നാൽ തനിക്ക് പെൻഷൻ പോലും ലഭിക്കണമെന്നില്ല. അങ്ങനെ വന്നാൽ താൻ റോഡിലേക്ക് ഇറങ്ങുമെന്നും അഭിഭാഷകനായി എൻറോൾ ചെയ്ത് അഴിമതിക്കെതിരെ പോരാടുമെന്നും രാജു നാരായണസ്വാമി പറഞ്ഞു.

    വ്യവസായി സാജന്‍ പാറയിലിന്‍റെ മരണം; ആത്മഹത്യാ പ്രേരണക്ക് കേസ് എടുക്കേണ്ടി വരും

    ചീഫ് സെക്രട്ടറി ടോം ജോസ് അഴിമതിക്ക് കൂട്ടു നിൽക്കുകയാണെന്നും പാലാരിവട്ടം പാലം അഴിമതിയിൽ ആരോപണ വിധേയനായ മുഹമ്മദ് ഹനീഷ് അകത്തും താൻ പുറത്തും ആണെന്നും രാജു നാരായണസ്വാമി പറഞ്ഞു. സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ സർക്കാർ നടപടിതുടങ്ങിയെന്ന വാർത്ത വന്നതോടെയാണ് രൂക്ഷവിമർശനവുമായി രാജു നാരായണസ്വാമി രംഗത്തെത്തിയത്.

    മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാൻ നടപടിയെടുത്തതോടെയാണ് തന്നെ വേട്ടയാടാൻ തുടങ്ങിയത്. നാളികേര വികസന കോർപ്പറേഷനിലെ അഴിമതി പുറത്ത് കൊണ്ടുവന്നതാണ് പുതിയ അനിഷ്ടത്തിന് കാരണം. തനിക്ക് ഗോഡ്ഫാദർമാരില്ലെന്നും അഴിമതി വിരുദ്ധ പോരാട്ടം ശക്തമാക്കുമെന്നും രാജു നാരായണസ്വാമി പറഞ്ഞു.

    നാളികേര വികസന കോർപ്പറേഷനിൽ നിന്നും മാറ്റിയതിനെതിരായ പരാതി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജൂലൈ അഞ്ചിന് പരിഗണിക്കാനിരിക്കെയാണ് രാജു നാരായണസ്വാമിയുടെ പ്രതികരണം.

    First published:
    )}