നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Jose K. Mani| 'രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന്റെത്; സ്ഥാനാർഥിയെ പാർട്ടി തീരുമാനിയ്ക്കും; ജോസ് കെ മാണി 

    Jose K. Mani| 'രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന്റെത്; സ്ഥാനാർഥിയെ പാർട്ടി തീരുമാനിയ്ക്കും; ജോസ് കെ മാണി 

    ജോസ് കെ മാണി തന്നെ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ പാർട്ടിയാണ് തീരുമാനം എടുക്കുക എന്നായിരുന്നു പ്രതികരണം.

    ജോസ് കെ. മാണി

    ജോസ് കെ. മാണി

    • Share this:
    കോട്ടയം: ജോസ് കെ മാണി (Jose K. Mani)രാജിവെച്ച ഒഴിവിൽ വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനെ കുറിച്ചാണ് കേരള കോൺഗ്രസ് എം(Kerala Congress (M)) നിലപാട് വ്യക്തമാക്കിയത്. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന്റെത് ആണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി പ്രതികരിച്ചു. ഇക്കാര്യത്തിൽ ഇടതുമുന്നണി (LDF)നേതൃത്വവുമായി ആശയവിനിമയം നടത്തും. തുടർന്ന് തീരുമാനമെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ആരാകണം സ്ഥാനാർഥി എന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.  തീരുമാനം എടുക്കാൻ ആവശ്യത്തിലധികം സമയം ഉണ്ട് എന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം.

    രാജ്യസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി തന്നെ സ്ഥാനാർഥിയാകുമോ എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ജോസ് കെ മാണി തന്നെ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ പാർട്ടിയാണ് തീരുമാനം എടുക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കാൻ വ്യക്തിപരമായി തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിനും പാർട്ടിയാണ് തീരുമാനം എടുക്കുക എന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി. അതായത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി തന്നെ വീണ്ടും സ്ഥാനാർഥിയായാൽ അത്ഭുതപ്പെടേണ്ട.

    മത്സരത്തിനില്ല എന്ന നിലപാട് ജോസ് കെ മാണി എടുക്കാതെ വന്നതോടെ ചർച്ചകൾ കൂടുതൽ സജീവമാകും എന്ന് ഉറപ്പ്. അതേസമയം രാജ്യസഭാ സീറ്റിൽ നിന്നും രാജിവെച്ച് വീണ്ടും ജോസ് കെ മാണി തന്നെ അതേ സ്ഥാനത്തിനായി മത്സരിക്കുമോ എന്നതാണ് പ്രധാന ചോദ്യം. നേരത്തെ ലോക്സഭാംഗത്വം രാജിവച്ചാണ് ജോസ് കെ മാണി രാജ്യ സഭയിലേക്ക് മത്സരിച്ചത്. ഇത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടാണ് അന്ന് ജോസ് കെ മാണിക്ക് സീറ്റ് വാങ്ങി നൽകിയത്.

    കോൺഗ്രസിന് അവകാശപ്പെട്ട് സീറ്റ് കേരള കോൺഗ്രസിന് നൽകിയതോടെ സംസ്ഥാനത്തൊട്ടാകെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. അന്ന് യുഡിഎഫിൽ ഉണ്ടായിരുന്ന ജോസ് കെ മാണിക്കെതിരെ സിപിഎം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. നാടിനെ അനാഥമാക്കി ആണ് ജോസ് കെ മാണി രാജ്യസഭ സീറ്റിനായി പോയത് എന്നായിരുന്നു വിമർശനം.

    അതേ ജോസ് കെ മാണി തന്നെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്  രാജ്യസഭാ എം പി സ്ഥാനം രാജി വെച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ മാണി സി കാപ്പനുമായി വൻ പരാജയമാണ് അന്ന് നേരിട്ടത്. വീണ്ടും രാജ്യസഭാ സ്ഥാനത്തേക്ക് മത്സരിച്ചാൽ നേട്ടങ്ങൾക്ക് വേണ്ടി പോകുന്ന നേതാവ് എന്ന പഴി ആകും കേൾക്കേണ്ടി വരിക. ഏതായാലും വൈകാതെ കേരള കോൺഗ്രസ് എം ഇക്കാര്യത്തിൽ അന്തിമമായ തീരുമാനമെടുക്കും.
    Published by:Naseeba TC
    First published:
    )}