രാജ്യസഭാ സീറ്റ് നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച കെ.എസ്.യു നേതാവിന് നേരെ അച്ചടക്ക നടപടി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്നേഹ ആര്‍.വിക്ക് നേരെയാണ് ദേശീയ നേതൃത്വം നടപടിയെടുത്തത്. സംഘടനയുടെ അച്ചടക്കം ലംഘിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിന് സ്നേഹക്കെതിരെ യൂണിറ്റ് കമ്മിറ്റിയില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അച്ചടക്ക നടപടിയായി സ്നേഹയെ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതായി നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ അറിയിച്ചു.
KSU സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിന് നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ശൗര്യവീര്‍ സിങ് അയച്ച കത്തിലാണ് നടപടിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഹരിപ്പാട് ചെറുതന ഡിവിഷനില്‍ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സ്‌നേഹ. നേരത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എം ലിജുവിന് വേണ്ടി സ്‌നേഹ പരസ്യമായി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, അവരുടേത് പെയ്‌മെന്റ് സീറ്റാണെന്ന് സ്നേഹ സാമൂഹിക മാധ്യമങ്ങള്‍ വഴി ആരോപണം ഉന്നയിച്ചിരുന്നു.
Also Read- കരിമ്പട്ടികയിൽ പെട്ട കമ്പനിക്ക് കരാർ; സിൽവർലൈനിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തലഇതു കൂടാതെ, രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ബിന്ദു കൃഷ്ണ മതിയായിരുന്നെന്നും സ്‌നേഹ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ത്രീകളുടെ ശബ്ദമായി നിലനിന്ന നേതാവായിരുന്നു ബിന്ദു കൃഷ്ണയെന്നും സ്‌നേഹ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, തനിക്കെതിരെയുള്ള നടപടി സെലക്ടീവ് ആണെന്നും കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയ്ക്ക് എതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു നടത്തിയ പരാമര്‍ശത്തിനെതിരെ നടപടി എടുക്കാത്തത് ഇരട്ടത്താപ്പാണെന്നും സ്‌നേഹ ആരോപിച്ചു.
ജെബി മേത്തറുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം പേയ്മെന്‍റ് സീറ്റാണെന്ന് ആര്‍.എസ്.പി നേതാവ് എ.എ അസീസും വിമര്‍ശിച്ചിരുന്നു. നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നിരവധി പ്രമുഖരുടെ പേരുകള്‍ക്കിടയില്‍ നിന്നാണ് ജെബി മേത്തറുടെ സ്ഥാാനാര്‍ത്ഥിത്വത്തിന് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയത്.
രാജ്യസഭാ തെരഞ്ഞെടുപ്പ്: UDF സ്ഥാനാർഥി ജെബി മേത്തര്‍ പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി (UDF Candidate) മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ (Jebi Mather) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംഎല്‍എമാരായ എം. വിന്‍സെന്റ്, പി സി വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.
എ കെ ആന്റണിയുടെ ഒഴിവിൽ രാജ്യസഭയിലേക്ക് പോകുന്ന ജെബി കേരളത്തിൽ നിന്നുള്ള ഒൻപത് അംഗങ്ങളിൽ കോൺഗ്രസിന്റെ ഏക പ്രതിനിധിയാകും.
കോൺഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളും മുൻ കെ പി സി സി പ്രസിഡന്റ് ടി ഒ ബാവയുടെ കൊച്ചുമകളുമാണ് ജെബി മേത്തർ. ആലുവ നഗരസഭ വൈസ് ചെയർപേഴ്സണായ ജെബി 2010 മുതൽ ആലുവ നഗരസഭാ കൗൺസിലറാണ്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറിയാണ്.
കുടുംബ പശ്ചാത്തലം, സമുദായം, പ്രായം, വനിത, കെസി വേണുഗോപാലിന്റെ പിന്തുണ എന്നിവ ജെബി മേത്തറിന് അനുകൂലമായി.1980 ൽ ലീല ദാമോദര മേനോൻ വിരമിച്ച ശേഷം ആദ്യമായാണ് സംസ്ഥാന കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.