HOME » NEWS » Kerala » RAJYA SABHA ELECTIONS ELECTION COMMISSION WITHDRAWS STAND IN HIGH COURT JK

രാജ്യസഭ തിരഞ്ഞെടുപ്പ്; ഹൈക്കോടതിയില്‍ നിലപാട് പിന്‍വലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സി പി എം നേതാവ് എസ് ശര്‍മയും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് നിയമസഭ സ്പീക്കറും സമര്‍പ്പിച്ച ഹര്‍ജിയായിരുന്നു ഹൈക്കോടതി പരിഗണിച്ചത്.

News18 Malayalam | news18-malayalam
Updated: March 30, 2021, 8:28 PM IST
രാജ്യസഭ തിരഞ്ഞെടുപ്പ്; ഹൈക്കോടതിയില്‍ നിലപാട് പിന്‍വലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
News18 Malayalam
  • Share this:
കൊച്ചി: കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലവധി തീരും മുന്‍പ് നടത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് പിന്‍വലിച്ചു. തിരഞ്ഞെടുപ്പ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്ന വേളയിലായിരുന്നു കമ്മീഷന്‍ നിലപാട് ഉടന്‍ പിന്‍വലിച്ചത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കണമെന്നും നിലപാട് അന്ന് അറിയിക്കാമെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

കേരളത്തില്‍ ഒഴിവുവന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പതിനാലാം നിയമസഭയുടെ കാലവധി കഴിയുന്നതിനു മുന്‍പ് നടത്തണമെന്നായിരുന്നു ഹൈക്കോടതിയെ വാക്കാല്‍ അറിയിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പിനുള്ള തീയതി കമ്മീഷന്‍ പറഞ്ഞിരുന്നില്ല. കേസ് ഏഴാം തീയതിലേക്ക് മാറ്റി. രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സി പി എം നേതാവ് എസ് ശര്‍മയും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് നിയമസഭ സ്പീക്കറും സമര്‍പ്പിച്ച ഹര്‍ജിയായിരുന്നു ഹൈക്കോടതി പരിഗണിച്ചത്.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അംഗീകരിച്ച കോടതി കേസ് ഏഴാം തീയതിയിലേക്ക് മാറ്റിയിരുന്നു. തിരഞ്ഞെടുപ്പ് നടത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ കമ്മീഷന്‍ നിലപാട് മാറ്റിയത്. രാജ്യസഭ തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി തീരുന്നതിനു മുന്‍പ് നടത്തണമെന്ന നിലപാട് രേഖപ്പെടുത്തേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്റ്റാൻഡിങ് കോണ്‍സല്‍ കോടതിയെ അറിയിച്ചു.

ഇതിനു പിന്നാലെ കേസില്‍ ഇന്നു തന്നെ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കമ്മീഷന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെ കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി.

നേരത്തെ രാജ്യസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റിയിരുന്നു. ഇതിനെതിരെയാണ് സി പി എം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് രാജ്യസഭ സീറ്റുകളിലെയും കാലാവധി 21 ന് തീരും. ഇതിനു മുന്‍പ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.

കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.  തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചതിനുശേഷം തെരഞ്ഞെടുപ്പ് മരവിപ്പിക്കാന്‍ കമ്മിഷന്‍ എടുത്ത തീരുമാനം നിലവിലുള്ള നിയമസഭാ അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും സി.പി.എം ആരോപിച്ചു.

സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബാഹ്യ ഇടപെടലുകള്‍ക്ക് വഴിപ്പെട്ട് തീരുമാനമെടുക്കുന്ന സാഹചര്യം ഉണ്ടാകരുത്. അത് സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെ ജനങ്ങള്‍ സംശയത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കും. 2016-ല്‍ അസംബ്ലി തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതിന് ശേഷമാണ് മൂന്ന് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നത്.

Also Read ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അറിവോടെ; തെളിവുകൾ പുറത്ത്

ഇത്തവണയും മാര്‍ച്ച് 24-ന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള നോട്ടിഫിക്കേഷന്‍ പുറത്തിറക്കി. മാര്‍ച്ച് 31-ാം തീയതി മൂന്ന് മണി വരെ നോമിനേഷന്‍ സമര്‍പ്പിക്കാമെന്ന് റിട്ടേണിംഗ് ഓഫീസര്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ഏപ്രില്‍ 12-ാം തീയതിയാണ് തെരഞ്ഞെടുപ്പ് നടത്തുക എന്ന് റിട്ടേണിംഗ് ഓഫീസര്‍ ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ച നടപടി ദുരൂഹമാണ്.
Published by: Anuraj GR
First published: March 30, 2021, 8:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍