• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rajyasabha Election| എൽഡിഎഫ് സ്ഥാനാർഥികളായ എ എ റഹീമും പി സന്തോഷ് കുമാറും പത്രിക നല്‍കി; എത്തിയത് മുഖ്യമന്ത്രിയോടൊപ്പം

Rajyasabha Election| എൽഡിഎഫ് സ്ഥാനാർഥികളായ എ എ റഹീമും പി സന്തോഷ് കുമാറും പത്രിക നല്‍കി; എത്തിയത് മുഖ്യമന്ത്രിയോടൊപ്പം

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും എൽഡിഎഫ് കൺവീനർ എ വിജരാഘവന്റെയും സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം.

  • Share this:
    തിരുവനന്തപുരം: എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥികളായ എ എ റഹീമും (AA Rahim) പി സന്തോഷ് കുമാറും (P Santhosh kumar) നിയമസഭാ സെക്രട്ടറിക്ക് നാമനിർദേശ പത്രിക സമർപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും എൽഡിഎഫ് കൺവീനർ എ വിജരാഘവന്റെയും സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം. നിയമസഭയിൽ വരണാധികാരി കവിത ഉണ്ണിത്താന് മുൻപാകെയാണ് ഇരുവരും പത്രിക സമർപ്പിച്ചത്.

    രാജ്യസഭയിലേക്കുള്ള മൂന്നു സീറ്റുകളിൽ വിജയം ഉറപ്പായ രണ്ടെണ്ണത്തിൽ സിപിഎമ്മും സിപിഐയുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. സിപിഎം സ്ഥാനാർഥിയായ എ എ റഹീം സംസ്ഥാന സമിതി അംഗവും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റുമാണ്. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി സന്തോഷ് കുമാർ. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടന മൂല്യങ്ങളും ഉയർത്തി പിടിക്കുമെന്ന് ഇരു സ്ഥാനാർഥികളും പറഞ്ഞു.





    പാർലമെന്റംഗമെന്ന നിലയിലെ സംഭാവന: എ കെ ആന്റണിക്ക് അജീവനാന്ത പുരസ്കാരം

    ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം പി എ കെ ആന്റണിക്ക് ലോക്മത് പുരസ്‌കാരം. ആന്റണി ഉള്‍പ്പെടെ എട്ടുപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പാര്‍ലമെന്റില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നല്‍കുന്ന പുരസ്‌കാരമാണ് ലോക്മത്. എ കെ ആന്റണി, ഭര്‍ത്തൃഹരി മെഹ്താബ് എന്നിവര്‍ ആജീവനാന്ത പുരസ്‌കാരത്തിന് അര്‍ഹരായി. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയേയും തൃണമൂല്‍ നേതാവ് ഡെറിക്ക് ഒബ്രിയാനേയും മികച്ച പാര്‍ലമെന്റേറിയന്മാരായി തെരഞ്ഞെടുത്തു. ബിജെപി ലോക്‌സഭാംഗം ലോക്കറ്റ് ചാറ്റര്‍ജി, എന്‍സിപി രാജ്യസഭാംഗം വന്ദന ചവാന്‍ എന്നിവരാണ് മികച്ച വനിത പാര്‍ലമെന്റേറിയന്മാർ.

    എന്‍സിപി നേതാവ് ശരദ് പവാര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും തെരഞ്ഞെടുക്കുന്ന നാല് പേര്‍ക്ക് വീതമാണ് പ്രതിവര്‍ഷം അവാര്‍ഡുകള്‍ നല്‍കുന്നത്.

    എ കെ ആന്റണിയുടെ കാലാവധി ഈ മാസം അവസാനിക്കുകയാണ്. ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ കെ ആന്റണി ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് നന്ദിയുണ്ടെന്നും ആന്റണി അറിയിച്ചു. ആന്റണിക്ക് പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസിന് ഇനിയും സാധിച്ചിട്ടില്ല. സിപിഎമ്മും സിപിഐയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും നിരവധി പേരാണ് കോണ്‍ഗ്രസില്‍ തീരുമാനം വൈകുകയാണ്.

    മാര്‍ച്ച് 21നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ ഉള്‍പ്പെടെ 13 പേര്‍ കാലാവധി പൂര്‍ത്തിയാക്കി ഒഴിയുന്നതിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് എംപിമാരെ തെരഞ്ഞെടുക്കും. കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്ക് സിപിഎമ്മിന്റെ എഎ റഹീമും സിപിഐയുടെ പി സന്തോഷ് കുമാറും വിജയിക്കുമെന്നുറപ്പാണ്.
    Published by:Rajesh V
    First published: