കോട്ടയം: യുഡിഎഫ് ഏറെ പ്രതീക്ഷ വെച്ചുപുലർത്തിയ പഞ്ചായത്താണ് രാമപുരം. കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫിന് നല്‍കിയത്. ജോസഫ് വിഭാഗത്തിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് രാമപുരം. അതിനാല്‍ തന്നെ മണ്ഡലത്തിലെ ജോസഫ് വിഭാഗത്തിന്റെ വോട്ട് നിർണായകമാകുമെന്ന് വ്യക്തമായിരുന്നു. ഇന്ന് വോട്ടെണ്ണിയപ്പോൾ രാമപുരം പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ നേടിയത് 757 വോട്ടുകളുടെ ലീഡ‍്.
Also Read- യു.ഡി.എഫ് കോട്ടകൾ തകർത്ത് മാണി സി കാപ്പൻ
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ എം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്റെ ലീഡാണ്. എന്നാൽ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയേക്കാള്‍ 279 വോട്ടിന്റെ ലീഡ് മാണി സി കാപ്പന്‍ രാമപുരത്ത് നേടിയിരുന്നു.
അതേസമയം, ബിജെപി യുഡിഎഫിന് വോട്ട് വിറ്റെന്ന ആരോപണം ഉയർന്നതും രാമപുരത്താണ്. ബിജെപി സ്ഥാനാര്‍ഥി എൻ ഹരി പണം വാങ്ങി ബിജെപി വോട്ടുകൾ മറിക്കുകയായിരുന്നുവെന്നാണ് പാലാ ബിജെപി നിയോജക മണ്ഡലം മുൻ പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിന്റെ ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly ByElection, Byelection, Byelection in pala, Byelection Result, Byelections, Pala, Pala by-election, Pala by-elections, Pala ByElection, Pala in by election