• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിയമക്കുരുക്കുകൾ അഴിഞ്ഞു; രാമസ്വാമിക്ക് സ്വന്തം നാട്ടിലേക്ക്  അന്ത്യയാത്ര

നിയമക്കുരുക്കുകൾ അഴിഞ്ഞു; രാമസ്വാമിക്ക് സ്വന്തം നാട്ടിലേക്ക്  അന്ത്യയാത്ര

എൻ ഒ സി നൽകുന്ന കാര്യത്തിൽ രാമസ്വാമി താമസിച്ചിരുന്ന പനങ്ങാട് പൊലീസ് സ്റ്റേഷനും  മരണം നടന്ന പൊലീസ് സ്റ്റേഷൻ പരിധിയായ  എറണാകുളം സെൻട്രൽ സ്റ്റേഷനും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തയ്യാറായതുമില്ല.

രാമസ്വാമിക്ക് സ്വന്തം നാട്ടിലേക്ക്  അന്ത്യയാത്ര

രാമസ്വാമിക്ക് സ്വന്തം നാട്ടിലേക്ക്  അന്ത്യയാത്ര

  • News18
  • Last Updated :
  • Share this:
കൊച്ചി: ഒടുവിൽ രാമസ്വാമി സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്. ഇനി ഡിണ്ടിഗലിലെ തന്റെ ഗ്രാമത്തിൽ അന്ത്യ വിശ്രമം. കഴിഞ്ഞ 20 വർഷമായി എറണാകുളത്ത് ജോലി ചെയ്ത് ജീവിച്ചിരുന്ന എ രാമസ്വാമി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചികിത്സയിലിരിക്കേ മരിച്ചത്.

മൃതദേഹം നാട്ടിൽ എത്തിക്കാൻ സാമ്പത്തിക പരാധീനതകൾ മൂലം ബന്ധുക്കൾക്ക് കഴിഞ്ഞില്ല. ഒരാഴ്ചയായി മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

മതിയായ രേഖകൾ ഇല്ലാതിരുന്നതിനെ തുടർന്ന് രാമസ്വാമിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറാൻ കഴിഞ്ഞില്ലെന്ന വാർത്ത ശ്രദ്ധയിൽപെട്ട ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജില്ലാ കളക്ടർ എസ്. സുഹാസുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് നടപടിക്രമങ്ങൾ വേഗത്തിലായത്.

You may also like:Kerala Lottery Result Win Win W 595 Result | വിൻ വിൻ W-595 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]ശ്രീരാമന്റെയും വനദേവതയുടെയും പേരിൽ നഗരസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ; സംസ്കൃതത്തിലും കന്നഡയിലും പ്രതിജ്ഞ [NEWS] Local Body Elections 2020 | സത്യപ്രതിജ്ഞാ ചടങ്ങിൽ ജയ് ശ്രീറാം വിളിച്ച് BJP പ്രതിനിധി; യൂത്ത് ലീഗ് അല്ലാഹു അക്ബർ വിളിച്ചതോടെ സംഘർഷം [NEWS]

തുടർന്ന് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം മൃതദേഹം കൊച്ചിയിൽ തന്നെ സംസ്കരിച്ചാലും മതിയെന്ന നിലപാടിലായിരുന്നു ബന്ധുക്കൾ. എന്നാൽ, അവരെ പ്രയാസപ്പെടുത്താതെ സർക്കാർ ചെലവിൽ തന്നെ മൃതദേഹം രാമസ്വാമിയുടെ ജന്മനാട്ടിലേക്ക് കൊണ്ടുപോകാനും മറ്റ് തടസങ്ങൾ പരിഹരിക്കാനും ജില്ലാ കളക്ടർ ക്രമീകരണം ഉണ്ടാക്കി.



മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാൻ കഴിഞ്ഞ വ്യാഴാഴ്ച തന്നെ ബന്ധുക്കൾ ഇവിടെ എത്തിയിരുന്നെങ്കിലും  നിരവധി നിയമക്കുരുക്കുകൾ ആണ് അവരെ കാത്തിരുന്നത്. മൃതദേഹം വിട്ടു നൽകണമെങ്കിൽ ബന്ധുത്വം തെളിയിക്കുന്ന രേഖകൾ, റേഷൻകാർഡ്, പൊലീസിൽ നിന്നുള്ള എൻ ഒ സി എന്നിവ വേണമെന്ന് ജനറൽ ആശുപത്രി അറിയിച്ചു.

എന്നാൽ, വീണ്ടും നാട്ടിൽ പോയി രേഖകളുമായി വരാൻ  തികച്ചും സാധാരണക്കാരായ ഇവർക്ക്  കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല. അതോടൊപ്പം തന്നെ എൻ ഒ സി നൽകുന്ന കാര്യത്തിൽ രാമസ്വാമി താമസിച്ചിരുന്ന പനങ്ങാട് പൊലീസ് സ്റ്റേഷനും  മരണം നടന്ന പൊലീസ് സ്റ്റേഷൻ പരിധിയായ  എറണാകുളം സെൻട്രൽ സ്റ്റേഷനും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തയ്യാറായതുമില്ല.
Published by:Joys Joy
First published: