• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

ശ്രീകൃഷ്ണജയന്തിക്ക് പിന്നാലെ രാമായണ സെമിനാറുകളുമായി സിപിഎം


Updated: July 11, 2018, 10:08 PM IST
ശ്രീകൃഷ്ണജയന്തിക്ക് പിന്നാലെ രാമായണ സെമിനാറുകളുമായി സിപിഎം

Updated: July 11, 2018, 10:08 PM IST
ആദ്യം കൃഷ്ണന്‍റെ ഊഴമായിരുന്നു, ഇപ്പോൾ രാമന്‍റെയും. സിപിഎം പ്രവർത്തകർ ചേർന്ന് രൂപീകരിച്ച സംസ്കൃത സംഘം എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ കർക്കിടകമാസത്തിൽ രാമായണത്തെക്കുറിച്ച് സെമിനാർ പരമ്പര സംഘടിപ്പിക്കുന്നു. ഇക്കാര്യം വിവാദമായതോടെ സിപിഎം നേതൃത്വം തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. രാമായണമാസാചരണവുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വിശദീകരികരണം. രണ്ടു വർഷം മുമ്പ് മതേതര ശ്രീകൃഷ്ണ ജയന്തി ആഘോഷം പാർടിയുടെ നേതൃത്വത്തിൽ നടന്നിരുന്നു.

പാർടിയെന്ന നിലയിൽ ഈ പരിപാടിയിൽ സിപിഎമ്മിന് പങ്കില്ലെന്ന് സംസ്കൃത സംഘം സംസ്ഥാന കൺവീനർ ടി തിലകരാജ് പറഞ്ഞു. എന്നാൽ രാമായണമാസാചരണമെന്ന പേരിൽ വർഗീയ ശക്തികൾ നടത്തുന്ന തെറ്റായ പ്രചരണങ്ങളെ തുറന്നുകാണിക്കുന്നതിനുള്ള കൂട്ടായ്മയാണ് സംസ്കൃതസംഘം. സംസ്കൃതപണ്ഡിതൻമാരും അധ്യാപകരും ചരിത്രകാരൻമാരും ചേർന്ന് രൂപീകരിച്ച സ്വന്തന്ത്രസംഘടനയാണിത്. ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ എല്ലാ ജില്ലകളിലും രാമായണത്തെക്കുറിച്ച് മൂന്നു മണിക്കൂറോളം നീളുന്ന സെമിനാറുകൾ സംഘടിപ്പിക്കുകയാണ് സംസ്കൃതസംഘത്തിന്‍റെ ലക്ഷ്യം. രാമായണത്തിന്‍റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് മതേതരസദസിന് മുന്നിൽ ഈ വിഷയത്തിൽ പ്രാഗൽഭ്യം നേടിയവരായിരിക്കും സെമിനാർ ക്ലാസുകൾ നയിക്കുന്നതെന്നും തിലകരാജ് പറഞ്ഞു. എന്താണ് യഥാർഥ രാമനും രാമായണവുമെന്ന് പൊതുസമൂഹത്തിന് മനസിലാക്കിക്കൊടുക്കുകയാണ് ലക്ഷ്യം.

വിശ്വാസികൾ രാമായണമാസം(ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ) ആചരിക്കുന്ന സമയമായതിനാൽ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്താതതെയുള്ള ക്ലാസുകളായിരിക്കും സെമിനാറിൽ സംഘടിപ്പിക്കാൻ സംസ്കൃതസംഘം ഭാരവാഹികൾ ലക്ഷ്യമിടുന്നത്.
Loading...
പ്രത്യക്ഷത്തിൽ പാർടിയുടെ പങ്ക് ഈ സെമിനാർ പരമ്പരകളിൽ ഇല്ലെങ്കിലും സംസ്ഥാനസമിതി അംഗം ഡോ. വി ശിവദാസനെ ഇതിന്‍റെ ചുമതലക്കാരനായി സി.പി.എം നിയോഗിച്ചതായാണ് വിവരം. എന്നാൽ സംസ്കൃത സംഘം ഒരു സ്വതന്ത്രസംഘടനയാണെന്നും അതിന് സിപിഎമ്മുമായി ബന്ധമില്ലെന്നും ശിവദാസൻ പറഞ്ഞു. സംസ്കൃതപണ്ഡിതരുടെയും വിരമിച്ച അധ്യാപകരുടെയും കൂട്ടായ്മയാണിത്. ആർഎസ്എസിന്‍റെ വർഗീയ പ്രചരണങ്ങളെ തടയിടുകയെന്ന ലക്ഷ്യവും ഇതിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ഫാസിസ്റ്റ് ശക്തികൾ വര്‍ഗ്ഗീയ പ്രചരണത്തിനും രാഷ്ട്രീയ ആവശ്യത്തിനുമായി ദുര്‍വിനിയോഗം ചെയ്‌തു വരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച്‌ നടത്തുന്ന ഈ തെറ്റായ നീക്കങ്ങളെ തുറന്ന്‌ കാണിക്കുന്നതിന്‌ സംസ്‌കൃത പണ്ഡിതരും, അധ്യാപകരും രൂപം നല്‍കിയിട്ടുള്ള സംസ്‌കൃതസംഘം വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്‌. ഈ സംഘടന സി.പി.എമ്മിന്റെ കീഴിലുള്ള സംഘടനയല്ല. മറിച്ച്‌ ഒരു സ്വതന്ത്ര സംഘടനയാണ്‌. ആ സംഘടന നടത്തുന്ന പ്രചരണ പരിപാടികള്‍ കര്‍ക്കിടകമാസത്തിലെ രാമായണ പാരായണമല്ല എന്നാണ്‌ മനസിലാക്കുന്നത്‌. ഇത്‌ കര്‍ക്കിടക മാസത്തിലൊതുങ്ങുന്ന ഒരു പ്രത്യേക പരിപാടിയുമല്ല. വസ്‌തുത ഇതായിരിക്കെ ഈ പരിപാടിയെ സി.പി.എമ്മിനെതിരെയുള്ള ഒരു പ്രചരണമാക്കാനാണ്‌ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

രാമായണം എന്നത് മതപരമായ രചനയല്ലെന്നും മറിച്ച് ഉദാത്തമായ ഒരു സാഹിത്യകൃതിയാണെന്നും സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ് പറഞ്ഞു. എന്നാൽ രാമായണത്തെ മതപ്രചാരണത്തിനുള്ള ഉപാധിയായാണ് ബിജെപിയും ആർഎസ്എസും ഉപയോഗിക്കുന്നത്. ഇത് തെറ്റാണ്. അവരുടെ വർഗീയപ്രചാരണത്തിന് ഇത് ആയുധമാക്കുന്നു. അതിനെയാണ് തങ്ങൾ എതിർക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

സിപിഎമ്മിന്റെ രാമായണ രാഷ്ട്രീയത്തെ വിമർശിച്ച് കവി സച്ചിദാനന്ദൻ രംഗത്തെത്തി. രാമായണമാസം ആചരിക്കുന്നതിൽ തെറ്റില്ല. അത് നടപ്പുശീലത്തിന്റെ വഴിയിലാണെങ്കിൽ ഹിന്ദുത്വാശയങ്ങളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. രാമായണം ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപെട്ടതല്ല, മുസ്ലീങ്ങളും ജൈനരും ബുദ്ധരും പങ്കിടുന്ന മതാതീതമായ ലോകമഹാകാവ്യമാണ്. ഹിന്ദുത്വവാദികളുടെ മിമിക്രി ആണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കില്‍ 'ഹാ കഷ്ടം' എന്നും സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍