പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: പൊലീസുകാരുടെ മുഴുവന്‍ വോട്ടും പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

പൊലീസുകാരുടെ മുഴുവന്‍ പോസ്റ്റല്‍ബാലറ്റും പിന്‍വലിച്ച് വീണ്ടും വോട്ടുചെയ്യാന്‍ അടിയന്തര സംവിധാനം വേണമെന്ന് ചെന്നിത്തല

news18india
Updated: May 10, 2019, 2:48 PM IST
പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: പൊലീസുകാരുടെ മുഴുവന്‍ വോട്ടും പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
  • Share this:
തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്. പൊലീസുകാരുടെ മുഴുവന്‍ പോസ്റ്റല്‍ബാലറ്റും പിന്‍വലിച്ച് വീണ്ടും വോട്ടുചെയ്യാന്‍ അടിയന്തര സംവിധാനം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയിൽ ഹര്‍ജി നൽകും.

മുഴുവൻ പോസ്റ്റൽ വോട്ടുകളും റദ്ദാക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം. നിലവിലെ അന്വേഷണം കാര്യക്ഷമമല്ല. കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ട്. അന്വേഷണം നീട്ടിക്കൊണ്ടു പോകാൻ സാധ്യതയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാന ഇലക്ടറല്‍ ഓഫിസറുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാര്‍ക്കും ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെടും.

Also read: യുഎഇയിൽ ജോലിക്കാർക്കായി പള്ളി പണിതത് മാത്രമല്ല; നോമ്പ് കാലത്തും നന്മമരമായി സജി ചെറിയാൻ

കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുമുള്ളതിനാലാണ് താന്‍ കോടതിയെ സമീപിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ താന്‍ ആദ്യം ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് നല്‍കിയ കത്ത് അവഗണിച്ചതാണ് പ്രശ്നങ്ങള്‍ ഇത്രവഷളാകാന്‍ കാരണമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
First published: May 10, 2019, 2:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading