തിരുവനന്തപുരം: അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയത വളർത്തുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കേരളത്തെ ഭ്രാന്താലയമാക്കുകയാണ്. വനിതാമതിലിനെതിരെയുളള യുഡിഎഫിന്റെ വനിതാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വനിതാമതിലിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ പരിപാടിക്ക് എതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ജില്ലാ കേന്ദ്രങ്ങളിൽ യുഡിഎഫ് വനിതാസംഗമം സംഘടിപ്പിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിപാടി നടത്തുന്നതിനെതിരെയായിരുന്നു യുഡിഎഫിന്റെ പ്രതിഷേധം. സെക്രട്ടേറിയറ്റിനു മുന്നിലെ സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദഘാടനം ചെയ്തു. ഒരു വിഭാഗം ഹിന്ദു സംഘടനകളെ ഉൾക്കൊളളിച്ചു കൊണ്ടുളള വനിതാമതിലിലൂടെ നവോത്ഥാനത്തെ തകർക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ചെന്നിത്തല പറഞ്ഞു.
അയ്യപ്പജ്യോതിയുമായി ബിജെപിയും വനിതാമതിലുമായി എല്‍ഡിഎഫും കളം നിറയുമ്പോള്‍ യുഡിഎഫ് കാഴ്ചക്കാരാകുന്നുവെന്ന വിമര്‍ശനത്തിന് മറുപടി നല്കാന് കൂടിയായിരുന്നു ജില്ലാകേന്ദ്രങ്ങളിലെ വനിതാസംഗമം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.