നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പാകിസ്ഥാൻ പതാക' പരാമർശം; വയനാട്ടിലെ ജനങ്ങളെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്ന് രമേശ്  ചെന്നിത്തല

  'പാകിസ്ഥാൻ പതാക' പരാമർശം; വയനാട്ടിലെ ജനങ്ങളെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്ന് രമേശ്  ചെന്നിത്തല

  സ്വാതന്ത്ര്യ സമരത്തെ  പിന്നില്‍ നിന്ന് കുത്തിയ സംഘപരിവാറിന് വയനാട്ടിന്റെ മഹത്തായ  സമര പാരമ്പര്യത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും  ഇത്തരം  തരം താണ  പരാമര്‍ശങ്ങള്‍ക്ക്   വയനാട്ടിലെ ജനങ്ങള്‍ മുഖമടച്ചുളള മറുപടിയായിരിക്കും നല്‍കുക എന്നും രമേശ്  ചെന്നിത്തല പറഞ്ഞു.

  രമേശ് ചെന്നിത്തല

  രമേശ് ചെന്നിത്തല

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം:  പാകിസ്ഥാൻ പതാക പരാമര്‍ശത്തിലൂടെ വയനാട്ടിലെ ജനങ്ങളെ അപമാനിച്ച  ബി ജെ പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ    പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

   സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ആദ്യ കാഹളമുയര്‍ന്ന നാടാണ് വയനാട്. നമ്മുടെ ദേശീയ  സ്വാതന്ത്ര സമര ചരിത്രത്തിലെ   ജ്വലിക്കുന്ന ഏടാണത്.  ആ നാടിനെയാണ് പാക്കിസ്ഥാന്‍  പതാകകള്‍  കാണുന്നയിടം എന്ന് പറഞ്ഞ് അമിത് ഷാ അപമാനിച്ചത്- ചെന്നിത്തല പറഞ്ഞു.

   also read; അവിഹിതബന്ധത്തിനുശേഷം ആത്മഹത്യാശ്രമം; ഇന്ത്യക്കാരിക്ക് ദുബായിൽ തടവും പിഴയും

   സ്വാതന്ത്ര്യ സമരത്തെ  പിന്നില്‍ നിന്ന് കുത്തിയ സംഘപരിവാറിന് വയനാട്ടിന്റെ മഹത്തായ  സമര പാരമ്പര്യത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും  ഇത്തരം  തരം താണ  പരാമര്‍ശങ്ങള്‍ക്ക്   വയനാട്ടിലെ ജനങ്ങള്‍ മുഖമടച്ചുളള മറുപടിയായിരിക്കും നല്‍കുക എന്നും രമേശ്  ചെന്നിത്തല പറഞ്ഞു.

   യോഗി ആദിത്യനാഥിന് പിന്നാലെ അമിത്ഷായും   വയനാടിനെയും അവിടുത്തെ പ്രബുദ്ധരായ ജനങ്ങളെയും അപമാനിക്കുന്ന പ്രസ്താവനകളുമായി രംഗത്ത് വന്നത്  ഗൂഡോദ്ദേശത്തോടെയാണ്.  കേരളത്തില്‍ വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കി തങ്ങളുടെ വര്‍ഗീയ  അജണ്ടകള്‍ എങ്ങിനെയെങ്കിലും നടപ്പാക്കാന്‍ കഴിയുമോ  എന്നാണ് ബി ജെ പി നോക്കുന്നത്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ എത്തിയപ്പോള്‍ മുതല്‍ സംഘപരിവാറും, ബി ജെ പിയും  ജനങ്ങളെ മതാടിസ്ഥാനത്തില്‍  ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്- ചെന്നിത്തല പറഞ്ഞു.

   ഇത് കൊണ്ടൊന്നും  വയനാട്ടില്‍ രാഹുല്‍ഗാന്ധിയും, കേരളത്തില്‍ യു ഡി എഫും നേടുന്ന തിളക്കമാര്‍ന്ന   വിജയത്തിന്റെ മാറ്റുകുറക്കാന്‍ കഴിയുകയില്ലെന്നും   ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്ന ഇത്തരം പ്രസ്താവനകളില്‍ നിന്ന് ബി ജെ പി  നേതൃത്വം   പിന്‍വാങ്ങിയില്ലങ്കില്‍  കനത്ത തിരിച്ചടിയായിരിക്കും ജനങ്ങളില്‍ നിന്ന്  അവര്‍ നേരിടേണ്ട  വരികയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
   First published:
   )}