• HOME
  • »
  • NEWS
  • »
  • kerala
  • »
  • Lokayukta | CPI മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയം; ഓര്‍ഡിനന്‍സ് നിയമസഭയോടുള്ള അവഹേളനം; രമേശ് ചെന്നിത്തല

Lokayukta | CPI മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയം; ഓര്‍ഡിനന്‍സ് നിയമസഭയോടുള്ള അവഹേളനം; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Share this:
    ആലപ്പുഴ: സിപിഐ(CPI) മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് രമേശ് ചെന്നിത്തല. ലോകായുക്ത (Lokayukta) വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സ് നിയമസഭയോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

    ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതിന് പൊതുസമൂഹം എതിരാണ്, പ്രതിപക്ഷ നേതാവിന് പോലും മന്ത്രിസഭ തീരുമാനങ്ങള്‍ നല്‍കിയില്ലെന്നും അതീവ രഹസ്യമായാണ് നീക്കങ്ങള്‍ ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമേയുള്ളൂ എന്നും ചെന്നിത്തല പരിഹസിച്ചു.

    ചികിത്സ കഴിഞ്ഞും മുഖ്യമന്ത്രി യുഎഇയില്‍ നില്‍ക്കുന്നത് ശരിയല്ലെന്നും ഒമ്പത് ദിവസത്തെ യുഎഇ പരിപാടി പിണറായി വിജയന്‍ വെട്ടിച്ചുരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

    Also Read-Lokayukta | ലോകായുക്താ നിയമഭേദഗതി ഓർഡിനൻസ്; ഗവർണർ ഒപ്പിടരുതെന്ന് വി മുരളീധരൻ

    Lokayukta | ലോകായുക്ത ഭേദഗതി ഓർഡിനൻസ്; സർക്കാരിനോട് വിശദീകരണം തേടി ഗവർണര്‍

    തിരുവനന്തപുരം: ലോകായുക്ത (Lokayukta) ഓർഡിനൻസില്‍ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammad Khan). യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നാണ് ഗവർണറുടെ നടപടി. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ, തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം വേണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഉടൻ വിശദീകരണം നൽകാൻ പരാതികൾ മുഖ്യമന്ത്രിക്ക് അയച്ചു.

    ലോകായുക്തയുടെ അധികാരം കവർന്നെടുക്കുന്നതാണ് പുതിയ ഭേദഗതിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയിലും ഇളവ് വരുത്താൻ വ്യവസ്ഥയുണ്ട്. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയാണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം.

    ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദ​ഗതി അം​ഗീകരിച്ചാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാൻ കഴിയുക. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

    Also Read-Lokayukta| ലോകായുക്തയ്ക്ക് മുന്നിൽ മന്ത്രി ബിന്ദുവിനെതിരായ ഹർജി ഒന്നിന്; മുഖ്യമന്ത്രിക്കെതിരായ ഹർജി നാലിന്

    മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയിൽ നിലനിൽക്കേയാണ് സർക്കാർ നീക്കം. ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ ഉള്ളത്. അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നൽകി, അന്തരിച്ച എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്‌പ അടക്കാനും സ്വർണ പണയ വായ്‌പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പോലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള കേസുകൾ.

    കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ​ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ കേസ് വന്നത്.
    ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി ഉണ്ടായിരുന്നു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടർന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായിരുന്നില്ല.

    Published by:Jayesh Krishnan
    First published: