HOME » NEWS » Kerala »

Gold Smuggling Case| 'സ്വർണക്കടത്ത് ആസൂത്രക എങ്ങനെ തന്ത്രപ്രധാന കോൺക്ലേവിലെ സംഘാടകയായി?' രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിൽ നിൽക്കെ മുഖ്യമന്ത്രി രാജിവച്ചു സിബിഐ അന്വേഷണം നേരിടണമെന്ന് യുഡിഫ്

News18 Malayalam | news18-malayalam
Updated: July 8, 2020, 6:41 PM IST
Gold Smuggling Case| 'സ്വർണക്കടത്ത് ആസൂത്രക എങ്ങനെ തന്ത്രപ്രധാന കോൺക്ലേവിലെ സംഘാടകയായി?' രമേശ് ചെന്നിത്തല
ramesh chennithala
  • Share this:
തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനമുള്ള ഒരു സ്വര്‍ണ്ണക്കടത്ത് കേസില്‍   പ്രതികളെ രക്ഷിക്കാന്‍ വേണ്ടി  മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യക്ഷമായി ഇടപെട്ടു  എന്ന് വ്യക്തമായിരിക്കുകയാണ്. അത് കൊണ്ടാണ് മുഖ്യമന്ത്രി രാജിവക്കണമെന്ന് യു ഡി എഫ് ശക്തിയായി  ആവശ്യപ്പെടുന്നത്.  യു ഡി എഫ് കക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്തിട്ടാണ്  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്ന തീരുമാനത്തിലെത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ പുറത്ത് വന്നതിന് ശേഷമാണ്  മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ  തല്‍സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വന്നത്.  കഴിഞ്ഞ നാലര വര്‍ഷക്കാലം കേരളത്തിന്റെ പൊതു സ്വത്ത് കൊള്ളയടിച്ച് നാടിനെ മുടിച്ച ഒരു മുഖ്യമന്ത്രിക്ക് കൂട്ടുനിന്ന  പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് പുറത്താക്കേണ്ടി വന്നിരിക്കുന്നത്.  ഇത്രയും നാള്‍ മുഖ്യമന്ത്രി കണ്ണടച്ച് പാലുകുടിക്കുകയായിരുന്നു  എന്ന് ഇതോടെ വ്യക്തമായതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വിവാദ നായികയായ സ്ത്രീ സര്‍ക്കാരിന് കീഴിലുള്ള ഐടി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ഉദ്യോഗസ്ഥയല്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. ശരിയാണ്, അവര്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഒരു സ്ഥാപനത്തിലെ ഉദ്യേഗസ്ഥയാണെന്ന് വ്യക്തമായിരിക്കുകയാണ്. രാജ്യസുരക്ഷയുമായി  ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ത്രീ സര്‍ക്കാരുമായി ഏറ്റവും  അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന് വ്യക്തമായിരിക്കുകയാണ്.  ഈ വിവാദ സ്ത്രീയെ താന്‍ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ തിരുവനന്തപുരം റാവിസ് ലീലാ ഹോട്ടലില്‍ നടന്ന എഡ്ജ് 2020  സ്‌പേസ് കോണ്‍ക്‌ളേവ് എന്ന പരിപാടിയുടെ മുഖ്യസംഘാടക ഈ വിവാദ വനിതയായിരുന്നുവെന്ന് തെളിവുകള്‍ നിരത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

You may also like:സ്വപ്നയെ സല്യൂട്ട് ചെയ്യാത്തതിന് 3 പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ [NEWS]സ്വർണ്ണക്കടത്തിലൂടെ എത്തിയ പണം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക്: ടിഎൻ പ്രതാപൻ [NEWS] സംശയങ്ങൾ ദൂരീകരിക്കപ്പെടണം; ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും ശിക്ഷ ഉറപ്പാക്കണമെന്ന് സിപിഐ [NEWS]

എല്ലാവര്‍ക്കും ക്ഷണക്കത്ത് കൊടുത്തതും ഇവരുടെ പേരിലായിരുന്നു. ഹോട്ടല്‍ റാവിസില്‍ രണ്ട് ദിവസം നടന്ന ഈ  സമ്മേളനത്തില്‍ ഫെബ്രുവരി 1 ന്   വൈകീട്ട് നാല് മുതല്‍ മുഖ്യമന്ത്രി പങ്കെടുത്ത സമ്മേളനത്തില്‍ ഇവരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്‌പേസ് കോണ്‍ഫ്രന്‍സില്‍ ഇന്‍വിറ്റേഷന്‍ അയച്ചത് ഇവരായിരുന്നു,  അതിന്റെ നടത്തിപ്പും ഈ വിവാദ സ്ത്രീയായിരുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തില്‍ കീഴിലുള്ള സയന്‍സ് ആന്റ് ടെക്‌നോളജി  വകുപ്പിന്റെ കീഴില്‍ സെപെയ്‌സ്  പാര്‍ക്കില്‍   നടന്ന വലിയൊരു കോണ്‍ഫ്രന്‍സിന്റെ മുഖ്യ സംഘാടകയെ തനിക്കറിയല്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഇവര്‍ക്ക് ഭരണവുമായി ബന്ധമില്ലെന്നും ഭരണത്തിന്റെ ഇടനാഴികളില്‍ ഇവര്‍ക്ക് സ്വാധീനമില്ലെന്നും  മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോ? രാജ്യത്തിന്റെ  സുരക്ഷയുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടിയായി ഇത് മാറുകയാണ്.  ഇതില്‍ സ്‌പേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് .അതിനെ   നിസ്സാരമായി കാണാന്‍ കഴിയില്ല.  ഐ എസ് ആര്‍ ഒ, വി എസ് എസ് സി തുടങ്ങിയ അന്താരാഷ്ട്ര നിലവാരത്തിലുളള സ്ഥാപനങ്ങളുമായി  ബന്ധപ്പെട്ട ഒരു കോണ്‍ക്‌ളേവിന് നേതൃത്വം കൊടുക്കാന്‍ ഇവരെ ആരാണ് നിയമിച്ചത്?   അപ്പോള്‍ ഇവര്‍ക്ക്  സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലേ.  സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല, നിയമിച്ചിട്ടില്ല എന്നൊക്കെയാണ് മുഖ്യന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.  ഇവരെ  പിന്നെ ആരാണ് നിയമിച്ചത്. pwcആണെന്ന് പറയുന്നു.ലണ്ടന്‍ ആസ്ഥാനമായ  pwc വഴി അവരെ  നിയമിക്കുന്നതിന്  ആര് ശുപാര്‍ശ ചെയ്തു.  ഒന്നര  ലക്ഷത്തോളം രൂപ ശമ്പളം കൊടുക്കുന്ന ഒരു  ജോലിക്ക്  ഒരു  ഏജന്‍സി അവരെ ശുപാര്‍ശ ചെയ്തു  നിയമിച്ചുവെന്ന് പറഞ്ഞാല്‍ ആരു വിശ്വസിക്കും. അപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും അറിവോടെയാണ് ഈ നിയമനം എന്ന് വ്യക്തമായിരിക്കുകയാണ്. അല്ലങ്കില്‍ സ്‌പെയ്‌സ്  പാര്‍ക്ക്  പോലൊരു സ്ഥാപനത്തില്‍ ഇത്തരത്തിലൊരു വ്യക്തിയെ ഉയര്‍ന്ന ശമ്പളത്തില്‍ നിയമിക്കാന്‍ എങ്ങനെ കഴിയും.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജനങ്ങളെ പഠിപ്പിച്ചത് എയര്‍  പോര്‍ട്ടിന്റെയും കസ്റ്റംസിന്റെയും ജോലി എന്തൊക്കെയാണെന്നാണ്. അതൊക്കെ എല്ലാവര്‍ക്കുമറിയാം. എയര്‍ പോര്‍ട്ടില്‍ നിന്ന് പുറത്ത് വന്ന സ്വര്‍ണ്ണം പിടിക്കേണ്ട ജോലി കേരള പൊലീസിൻ്റെ അല്ലേ, പൊലീസ്   ഈ തരത്തില്‍ എന്തെങ്കിലുമൊരു നടപടി സ്വീകരിച്ചിട്ടുണ്ടോ. 4-3-2020-ൽ  വി ഡി സതീശന്‍  നിയമസഭയില്‍ ഒരടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. സമാന്തര ഗോള്‍ഡ്  ബ്‌ളോക്ക് ചെയിനിനെപ്പറ്റിയായിരുന്നു അത്.  ജി എസ്ടി ഉദ്യോഗസ്ഥര്‍ക്ക് പോലും പരിശോധിക്കാന്‍ കഴിയാത്ത സ്വര്‍ണ്ണ ഇടപാടിനെ പ്പറ്റിയായിരുന്നു അത്.  കേരളത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന വന്‍ സ്വര്‍ണ്ണക്കള്ളക്കടത്തിനെ  ക്കുറിച്ച്‌സംസ്ഥാന പൊലീസോ ജിഎസ് ടി ഉദ്യേഗസ്ഥരോ  യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. കേരളാ പൊലീസ് സ്വര്‍ണ്ണക്കളളക്കടത്ത് കേസില്‍ കുറ്റകരമായ മൗനം പുലര്‍ത്തുകയായിരുന്നു.  എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് പൊലീസിന് പിടിക്കാമായിരുന്നു. എന്ത് കൊണ്ട് പിടിച്ചില്ല എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കേരളത്തിലെ എയര്‍പോര്‍ട്ടുകളിലെല്ലാം നൂറുക്കണക്കിന് കോടി രൂപയുടെ  സ്വര്‍ണ്ണക്കള്ളക്കടത്താണ് നടക്കുന്നത്. അത് കണ്ടെത്തേണ്ടത് ഞങ്ങളുടെ ജോലിയല്ല എന്നു പറഞ്ഞാല്‍  മുഖ്യമന്ത്രിക്ക് നിയമങ്ങളും ചട്ടങ്ങളും അറിയില്ലെന്ന് പറയേണ്ടി വരും.പൊലീസിന്റെ സഹായത്തോടെയാണ് ഇത്തരം കാര്യങ്ങളൊക്കെ നടക്കുന്നത്.

മുഖ്യമന്ത്രിയുടെ  പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നയാളും  വിവാദ സ്ത്രീയുമായുള്ള ബന്ധത്തിന്റെ നിരവധി  വാര്‍ത്തകള്‍   പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.  അവിശുദ്ധമായ ഇടപെടലുകളും  ഐ ടി വകുപ്പിലും മുഖ്യമന്ത്രിയുടെ ഓഫീസിലും നടന്ന കാര്യങ്ങളുടെ വാര്‍ത്തകളും പുതുതായി  പുറത്തുവരുന്നു. അത് കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കൂടി സി ബി ഐ അന്വേഷണ പരിധിയില്‍ പെടുത്തണമെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു.
Published by: user_49
First published: July 8, 2020, 5:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories