'പിണറായിയുടെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് എൽഡിഎഫിന് ഭയം; സർക്കാരിന്റെ മുഖമുദ്ര സ്വര്‍ണ്ണക്കടത്തും അഴിമതിയും തട്ടിപ്പും': രമേശ് ചെന്നിത്തല
സി.പി.എമ്മിലെ ഒരു ഉന്നതന് കൂടി സ്വര്‍ണ്ണക്കടത്തു കേസില്‍ പെടാന്‍ പോവുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആ നേതാവിന്റെ പേരും പുറത്തുവരുമെന്നും ചെന്നിത്തല

രമേശ് ചെന്നിത്തല, പിണറായി വിജയൻ
- News18 Malayalam
- Last Updated: December 5, 2020, 7:01 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് എൽ.ഡി.എഫ് ഭയക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും പിണറായി വിജയനെ മാറ്റി നിര്‍ത്തിയിരിക്കുന്നത്. സി.പി.എമ്മിലെ ഒരു ഉന്നതന് കൂടി സ്വര്‍ണ്ണക്കടത്തു കേസില്‍ പെടാന്‍ പോവുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ആ നേതാവിന്റെ പേരും പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സംഘടിപ്പിച്ച വെര്‍ച്വല്‍ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സ്വര്‍ണ്ണക്കടത്തും അഴിമതിയും തട്ടിപ്പും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി വോട്ടു ചോദിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടതു മുന്നണി. മുഖ്യമന്ത്രിയും സര്‍ക്കാരും അത്രത്തോളം ജനവിരുദ്ധമായെന്ന് സി.പി.എമ്മും ഇടതു മുന്നണിയും തിരിച്ചറിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.എമ്മിലെ ഒരു ഉന്നതന് കൂടി സ്വര്‍ണ്ണക്കടത്തു കേസില്‍ പെടാന്‍ പോവുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ആ നേതാവിന്റെ പേരും പുറത്തുവരും. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാരുടെയും തട്ടിപ്പുകാരുടെയും താവളമായി.
Also Read ക്ഷേമ പെൻഷൻ: 'വസ്തുതകൾ മറച്ചുവയ്ക്കുന്നു; എൽഡിഎഫിന്റേത് നുണപ്രചരണം'; ഉമ്മൻ ചാണ്ടി
മൂന്നു ലക്ഷത്തിലധികം ആളുകളാണ് പിന്‍വാതിലിലൂടെ നിയമനം നേടിയത്. ഇത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ കൊള്ളകളില്‍ ഒന്നാണ്. റാങ്ക് ലിസ്റ്റിലുള്ള പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടാതിരിക്കുമ്പോഴാണ് പാര്‍ട്ടിക്കാര്‍ക്കും, നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ജോലി കൊടുത്തത്. ഭക്ഷണ കിറ്റ് കൊടുക്കുന്ന സഞ്ചിയില്‍ പോലും കമ്മിഷന് വാങ്ങിയവരാണ് നാട് ഭരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.