കോവിഡ് പ്രതിരോധം: സർക്കാർ നടപടി പൊലീസ് രാജിന് വഴിവയ്ക്കുമെന്ന് രമേശ് ചെന്നിത്തല

ഒരു വശത്ത് സാരോപദേശവും മറുവശത്തു സംസ്ഥാനത്തെ കൊള്ളയടിക്കുകയുമാണ്. കേരളത്തിലെ ജനങ്ങളെല്ലാം വിഡ്ഡികളാണെന്നാണോ മുഖ്യമന്ത്രി കുരുതുന്നതെന്നും ചെന്നിത്തല.

News18 Malayalam | news18-malayalam
Updated: August 4, 2020, 6:58 PM IST
കോവിഡ് പ്രതിരോധം: സർക്കാർ നടപടി പൊലീസ് രാജിന് വഴിവയ്ക്കുമെന്ന് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല, പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: കോവിഡ് പ്രതിരോധ ചുമതലകൾ പോലീസിനെ ഏൽപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രധാന ചുമതലകള്‍  ആരോഗ്യ വകുപ്പില്‍ നിന്നെടുത്ത് പൊലീസിന് നല്‍കിയ നടപടി അമ്പരപ്പിക്കുന്നതാണെന്നും പൊലീസ് രാജിലേക്ക് വഴി വയ്ക്കുമെന്നും മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടി.

കണ്ടെയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുക, ക്വറന്റീനിൽ കഴിയുന്നവരെ മോണിറ്റര്‍ ചെയ്യുക, പോസിറ്റീവാകുന്ന രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക, മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളലും ശാരീരികാകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, രോഗികളെ ആശുപത്രികളിലേക്ക് മാറ്റുക തുടങ്ങിയ ജോലികളെല്ലാം പൊലീസിനെയാണ് ഏല്പിച്ചിരിക്കുന്നത്. ഇത് ക്രമസമധാന പ്രശ്‌നങ്ങള്‍ക്കും പൊലീസ് അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകുമെന്നാണ് പ്രതിപക്ഷ വിമർശനം. ഫലത്തില്‍ പൊലീസ് രാജിലേക്ക് വഴി വയ്ക്കും- ചെന്നിത്തല ചൂണ്ടിക്കാട്ടി.

കോവിഡ് രോഗികളെ വളരെ കാരുണ്യത്തോടെയും അനുകമ്പയോടെയുമാണ് കൈകാര്യം ചെയ്യേണ്ടത്. പൊലീസിന്റെ ഉരുക്കു മുഷ്ഠി പ്രയോഗം സ്ഥിതി വഷളാക്കും. തോക്കേന്തിയ കമാന്റോകളെ വിന്യസിച്ച് ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ച പൂന്തുറയില്‍ എന്താണ് സംഭവിച്ചതെന്ന്  മുഖ്യമന്ത്രി  ഓർക്കണമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു.
TRENDING: ജലാലാബാദിലെ IS ചാവേറാക്രമണത്തിന് നേതൃത്വം നല്‍കിയ ഈ മലയാളി ഡോക്ടർ ആരാണ്?[NEWS]അഫ്ഗാനിസ്ഥാൻ ജയിലിൽ 29 പേരെ കൊന്ന IS ചാവേറാക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളി ഡോക്ടർ[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]

അവശ്യസാധനങ്ങള്‍ പൊലീസ് വീട്ടിലെത്തിക്കുമെന്ന തീരുമാനം നേരത്തെ തന്നെ പാളി. അതാണ് വീണ്ടും പരീക്ഷിക്കാനൊരുങ്ങുന്നത്. പുതിയ തീരുമാനത്തിലൂടെ ആരോഗ്യ വകുപ്പിനെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്.
അധികൃതരുടെ അലംഭാവം കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം വ്യാപകമായതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി  കുറ്റസമ്മതം നടത്തിയിരുന്നു.  രാവിലെ കുടുബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ ഇങ്ങനെ പറഞ്ഞ മുഖ്യമന്ത്രി വൈകിട്ട് പതിവ് വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ത്താ ലേഖകര്‍  ചോദിച്ചപ്പോള്‍ കുറ്റം പ്രതിപക്ഷത്തിന്റെ തലയില്‍ ചാര്‍ത്തി തകിടം മറിഞ്ഞത് ആശ്ചര്യകരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഇരട്ട മുഖമാണ് ഇതിലൂടെ പുറത്തു വരുന്നത്. ഔദ്യോഗിക സംവിധാനങ്ങളുടെ വീഴ്ച കാരണമാണ് കോവിഡ് പടര്‍ന്നു പിടിച്ചതെന്ന് കുറ്റബോധത്തോടെ രാവിലെ സമ്മതിച്ച മുഖ്യമന്ത്രി  അത് കുഴപ്പമായെന്ന് കണ്ടപ്പോള്‍ വൈകിട്ട് പ്രതിപക്ഷത്തിന് മേല്‍ കുറ്റം ചാരി രക്ഷപ്പെടാനാണ്  ശ്രമിച്ചത്.
ഒരു വശത്ത് സാരോപദേശവും  മറുവശത്തു  സംസ്ഥാനത്തെ കൊള്ളയടിക്കുകയുമാണ്. കേരളത്തിലെ ജനങ്ങളെല്ലാം വിഡ്ഡികളാണെന്നാണോ മുഖ്യമന്ത്രി കുരുതുന്നതെന്നും ചെന്നിത്തല ചോദിച്ചു.
Published by: Aneesh Anirudhan
First published: August 4, 2020, 6:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading