ഇന്റർഫേസ് /വാർത്ത /Kerala / ശബരിമല: മുഖ്യമന്ത്രി സംസാരിക്കുന്നത് മാനസികനില തെറ്റിയ രീതിയിലെന്ന് ചെന്നിത്തല

ശബരിമല: മുഖ്യമന്ത്രി സംസാരിക്കുന്നത് മാനസികനില തെറ്റിയ രീതിയിലെന്ന് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: ശബരിമല തീർത്ഥാടനം അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം അപ്രായോഗികമാണ്. മാനസികനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കെ മുരളീധരൻ നയിക്കുന്ന വിശ്വാസസംരക്ഷണ പദയാത്ര തിരുവനന്തപുരത്തു നിന്നും ആരംഭിച്ചത്.

    ശബരിമല മുൻനിർത്തി സർക്കാരിനെതിരായ രാഷ്ട്രീയപ്പോര് ശക്തമാക്കുകയാണ് കോൺഗ്രസ്. ശബരിമല തീർത്ഥാടനത്തോട് സർക്കാരിന് അലർജിയാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. തലതിരിഞ്ഞ സർക്കാരായത് കൊണ്ടാണ് തല തിരിഞ്ഞ ഉത്തരവുകൾ ഉണ്ടാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

    'പകൽസമയത്ത് കമ്യൂണിസം, രാത്രിയിൽ ബിജെപിയുമായി ചർച്ച': മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരൻ

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചു കൊണ്ടാണ് പദയാത്ര ക്യാപ്റ്റൻ കെ മുരളീധരൻ യാത്ര തുട​ങ്ങിയത്. പകൽസമയത്ത് കമ്മ്യൂണിസം പ്രസംഗിക്കുകയും രാത്രിയിൽ ബി.ജെ.പി നേതാക്കളോട് ചർച്ച നടത്തുകയും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. 1977ൽ ജയിക്കാൻ സഹായിച്ച ആർ എസ് എസിനോട് പിണറായിക്ക് സ്നേഹം ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.

    നടയടയ്ക്കുന്ന കാര്യം തന്ത്രിയുമായി സംസാരിച്ചെന്ന് കോടതിയിൽ ശ്രീധരൻ പിള്ള

    പാളയത്തെ ഉദ്ഘാടന ചടങ്ങിൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു. വിശ്വാസം സംരക്ഷിക്കുക, വർഗ്ഗീയതയെ തുരത്തുക എന്ന മുദ്രാവാക്യവുമായി കോൺഗ്രസ് നടത്തുന്ന നാലു യാത്രകളും പുരോഗമിക്കുകയാണ്.

    First published:

    Tags: Sabarimala, Sabarimala temple, Sabarimala Verdict, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി