'പിടി ഉഷക്കെതിരെ എളമരം കരീം നടത്തിയ പരാമര്‍ശം തെറ്റ്; പിന്‍വലിച്ച് മാപ്പ് പറയണം'; രമേശ് ചെന്നിത്തല
'പിടി ഉഷക്കെതിരെ എളമരം കരീം നടത്തിയ പരാമര്‍ശം തെറ്റ്; പിന്‍വലിച്ച് മാപ്പ് പറയണം'; രമേശ് ചെന്നിത്തല
ജനങ്ങളുടെ പിന്തുണയോടെ ആർഎംപി സ്ഥാനാര്‍ഥിയായി വിജയിച്ച കെകെ രമയെയും അപമാനിച്ചത് തെറ്റാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
രമേശ് ചെന്നിത്തല
Last Updated :
Share this:
തിരുവനന്തപുരം: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുപ്പെട്ട പിടി ഉഷയ്ക്കെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്താവനയ്ക്കെതിരെ രമേശ് ചെന്നിത്തല. പിടി ഉഷയ്ക്കെതിരെ കരീം നടത്തിയ പരാമര്‍ശം തെറ്റാണെന്നും പിൻവലിച്ച് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ജനങ്ങളുടെ പിന്തുണയോടെ ആർഎംപി സ്ഥാനാര്‍ഥിയായി വിജയിച്ച കെകെ രമയെയും അപമാനിച്ചത് തെറ്റാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ''ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്''- എന്നായിരുവന്നു പിടി ഉഷയ്ക്കെതിരായ കരീമിന്റെ വാക്കുകൾ.
പി.ടി ഉഷയുടെ രാജ്യസഭ നാമനിര്‍ദേശത്തിനെതിരെ പ്രതികരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു രംഗത്തെത്തിയിരുന്നു. പി.ടി ഉഷ എന്ന ഭാരതത്തിന്റെ എക്കാലത്തെയും അഭിമാന കായികതാരം രാജ്യസഭാംഗമാകുന്നതിന്റെ യോഗ്യത അളക്കാൻ പോയിട്ട് അടുത്ത് നിൽക്കാൻ പോലും കരീം ഇനി പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ലെന്ന് പ്രകാശ് ബാബു പറഞ്ഞു.
ഉഷയ്ക്ക് പുറമേ, സംഗീതജ്ഞൻ ഇളയരാജ, ബാഹുബലി അടക്കമുള്ള സിനിമകളുടെ എഴുത്തുകാരൻ വി വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്ഡെ എന്നിവരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്.
നാമനിർദേശം ചെയ്തതിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പിടി ഉഷ ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. എംപിയായി നാമനിർദേശം നൽകിയതിൽ സന്തോഷമുണ്ടെന്നും ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നുമായിരുന്നു ഉഷയുടെ പ്രതികരണം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.