'സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദമുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണം'; പി മോഹനന്റെ പ്രസ്താവനയ്ക്കെതിരെ ചെന്നിത്തല

മാവോയിസ്റ്റുകളെ സഹായിക്കുന്ന മുസ്ലിം തീവ്രവാദി ഗ്രൂപ്പ് ഏതാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും മുസ്ലീംലീഗും ആവശ്യപ്പെട്ടു.

News18 Malayalam | news18-malayalam
Updated: November 19, 2019, 1:55 PM IST
'സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദമുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണം'; പി മോഹനന്റെ പ്രസ്താവനയ്ക്കെതിരെ ചെന്നിത്തല
News18
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദമുണ്ടോയെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. തീവ്രവാദത്തെ തീവ്രമായി തന്നെ കാണണം. പക്ഷെ അതിനെ മതത്തിന്റെ പേരിൽ കാണരുതെന്നും ചെന്നിത്തല പറഞ്ഞു.  സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റ് പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം.

അതേസമയം സഭയ്ക്ക് പുറത്ത് നേതാക്കൾ നടത്തുന്ന പ്രസ്താവനകളെ സഭയ്ക്കുള്ളിലെ കൊണ്ടുവരേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ.പി ജയരാജൻ നൽകിയ മറുപടി.

സിപിഎം മാവോയിസ്റ്റ് അഭയകേന്ദ്രമായി മാറിയെന്ന വിമർശനവുമായി  മുസ്ലിം ലീഗും രംഗത്തെത്തി. മാവോയിസ്റ്റുകളെ സഹായിക്കുന്ന മുസ്ലിം തീവ്രവാദി ഗ്രൂപ്പ് ഏതാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ഇസ്ലാമിക തീവ്രവാദികള്‍ എന്ന പ്രയോഗം തന്നെ ശരിയല്ലെന്ന് എംകെ മുനീര്‍ പറഞ്ഞു.

Also Read മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദികൾ; CPM കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ

അതേസമയം മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന  പി. മോഹനന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

 
First published: November 19, 2019, 1:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading