നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അധികാര ഗര്‍വ്വില്‍ വിരട്ടി വരുതിയിലാക്കമെന്നത് മൗഢ്യം'; കോടിയേരിയോട് ചെന്നിത്തല

  'അധികാര ഗര്‍വ്വില്‍ വിരട്ടി വരുതിയിലാക്കമെന്നത് മൗഢ്യം'; കോടിയേരിയോട് ചെന്നിത്തല

  തങ്ങള്‍ ആജ്ഞാപിക്കുന്നത് പോലെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് രാഷ്ട്രമല്ലെന്ന് കോടിയേരി മനസിലാക്കണം. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ പഠിക്കണം.

  malayalam.news18.com

  malayalam.news18.com

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: അധികാരത്തിന്റെ ഗര്‍വ്വില്‍ എല്ലാവരെയും വിരട്ടി വരുതിയില്‍ നിര്‍ത്താമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍ കരുതുന്നത് മൗഢ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്‍.എസ്.എസ് പോലെ ഉന്നത പാരമ്പര്യമുള്ള ഒരു സമുദായിക സംഘടനയെ കോടിയേരി അധിക്ഷേപിച്ചത് അപലനീയമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

   സാമൂഹ്യ സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും സ്വതന്ത്രമായി നിലപാടെടുക്കാനും എല്ലാവിധ സ്വാതന്ത്ര്യവുമുള്ള രാഷ്ട്രമാണിത്. തങ്ങള്‍ ആജ്ഞാപിക്കുന്നത് പോലെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് രാഷ്ട്രമല്ലെന്ന് കോടിയേരി മനസിലാക്കണം. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ പഠിക്കണം. അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് ആരെയും അടിച്ചമര്‍ത്തിക്കളയാമെന്നും കരുതരുത്.

   Also Read 'ബൽറാമിനോട് മുട്ടാൻ ഇതൊന്നും മതിയാവില്ല, മെസിയും റൊണാൾഡോയുമാണ് ഇനി വി.ടിക്ക് മുന്നിലുള്ളത്'

   കിട്ടാത്ത മുന്തിരി പുളിക്കും എന്നത് പോലെയാണ് എന്‍.എസ്.എസിന് നേര്‍ക്കുള്ള കോടിയേരിയുടെ അധിക്ഷേപം. എന്‍.എസ്.എസിനെ വശത്താക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോഴാണ് എന്‍.എസ്.എസിന്റേത് മാടമ്പിത്തരമാണെന്ന് കോടിയേരിക്ക് തോന്നിയത്. രാഷ്ട്രീയ കക്ഷികള്‍ സാമുദായിക സംഘടനകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

   First published:
   )}