• HOME
  • »
  • NEWS
  • »
  • kerala
  • »
  • RAMESH CHENNITHALA AGAINST ED CONDUCTING INVESTIGATION ON COOPERATIVE BANKS MM TV

സഹകരണ ബാങ്കുകളിൽ ഇ.ഡി. അന്വേഷണം വേണ്ടെന്ന് രമേശ് ചെന്നിത്തല

സഹകരണ മേഖലയിൽ അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന്റെ സംവിധാനമുണ്ട്. സഹകരണ പ്രസ്ഥാനത്തെ തകർക്കുന്ന ഒരു നടപടിയോടും യോജിപ്പില്ലെന്നും ചെന്നിത്തല

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Share this:
സഹകരണ ബാങ്കുകളിലെ കള്ളപ്പണ ആരോപണ പരാതികളിൽ എൻഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ് അന്വേഷണം വേണ്ടെന്ന് രമേശ് ചെന്നിത്തല. സഹകരണ മേഖലയിൽ അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന്റെ സംവിധാനമുണ്ട്. സഹകരണ പ്രസ്ഥാനത്തെ തകർക്കുന്ന ഒരു നടപടിയോടും യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.

സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേണ്ടെന്ന സർക്കാർ നിലപാടിനെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷവും. ഇക്കാര്യത്തിൽ ഇ ഡി വേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്ത് ഉദ്ദേശത്തോടെയാണ് ഇ ഡി വരുന്നതെന്ന് അറിയില്ല.

ജലീലിന്റെ നടപടികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സഹായിക്കാൻ വേണ്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിനെയും ലീഗിനേയും ആസൂത്രിതമായി കടന്നാക്രമിക്കുകയാണ് സിപിഐഎം. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തിലൂടെ ലീഗിനെ തകർക്കുകയാണ് സിപിഎമ്മിനെ ലക്ഷ്യം. ഇത് ജനങ്ങൾ തിരിച്ചറിയും. ലീഗിന്റെ രാഷ്ട്രീയ പ്രസക്തി ഇല്ലായ്മ ചെയ്യാൻ ഒരുതരത്തിലും സിപിഎമ്മിന് ആവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



കെ.പി.സി.സി. പുനസംഘടന സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകളെയും രമേശ് ചെന്നിത്തല തള്ളി. ചർച്ചകൾ പുരോഗമിക്കുകയാണ്. ആരൊക്കെയാണ് തെരഞ്ഞെടുക്കപ്പെടുന്നത് എന്ന് സംബന്ധിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. ചാണ്ടി ഉമ്മൻ കെ.പി.സി.സി. ഭാരവാഹി ആകുമെന്നത് വെറും മാധ്യമ വാർത്ത മാത്രമാണ്. ഇതിനെ കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എ.ആർ. നഗർ ബാങ്കിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ഇ.ഡി. അന്വേഷണം വേണമെന്ന മുൻനിലപാടിൽ നിന്നും കെ.ടി. ജലീൽ മലക്കം മറഞ്ഞിരുന്നു. ഇ.ഡി. അന്വേഷണം താൻ ആവശ്യപ്പെട്ടിരുന്നില്ല എന്ന് കെ.ടി. ജലീൽ പറഞ്ഞു. മലപ്പുറം എ.ആർ. നഗർ ബാങ്കിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ച് ഇ.ഡി. അന്വേഷണം വേണമെന്നായിരുന്നു കെ.ടി. ജലീൽ എംഎൽഎയുടെ  ആവശ്യം. എന്നാൽ സഹകരണ ബാങ്കുകളിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മും നിലപാടെടുത്തതോടെയാണ് കെ.ടി. ജലീൽ മലക്കം മറിഞ്ഞത്.

ഇ.ഡി. അന്വേഷണം വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി. ജലീൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ  അങ്ങനെ പറഞ്ഞിട്ടില്ലെന്ന് കെ.ടി. ജലീൽ ആവർത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ പേരിൽ പുറത്തിറക്കിയ വാർത്താകുറിപ്പിൽ ഇ.ഡി. അന്വേഷണവും റിസർവ് ബാങ്കിന്റെ അന്വേഷണവും ആവശ്യപ്പെടുന്നുണ്ട്. എ.ആർ. നഗർ ബാങ്കിലെ ഇടപാടുകളെക്കുറിച്ച് സഹകരണ വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. ഉടൻ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കാൻ സർക്കാറിനുമേൽ സമ്മർദ്ദം ചെലുത്തുമെന്നും കെ.ടി. ജലീൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിപ്പിച്ചതല്ല എന്നും കെ.ടി. ജലീൽ പറഞ്ഞു.

Summary: Ramesh Chennithala against ED conducting investigation on cooperative banks. He points out that there are sufficient mechanisms on government level to carry out such matters. The opposition has taken similar stand in the matter
Published by:user_57
First published:
)}