• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ഞങ്ങള്‍ എന്തുകൊള്ളയും നടത്തും; ചോദിക്കാനും പറയാനും ആരും വരരുതെന്ന് പറയാന്‍ ഇത് ചൈനയല്ല': രമേശ് ചെന്നിത്തല

'ഞങ്ങള്‍ എന്തുകൊള്ളയും നടത്തും; ചോദിക്കാനും പറയാനും ആരും വരരുതെന്ന് പറയാന്‍ ഇത് ചൈനയല്ല': രമേശ് ചെന്നിത്തല

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ താനിരിക്കുന്ന പദവിയുടെ അന്തസ് കളഞ്ഞു കുളിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ramesh chennithala

ramesh chennithala

 • Last Updated :
 • Share this:
  തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ താനിരിക്കുന്ന പദവിയുടെ അന്തസ് കളഞ്ഞു കുളിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.

  ഇ.ഡിക്കെതിരെ നിയമസഭാ സമിതി നോട്ടീസ് നല്‍കിയത് തിടുക്കത്തിലാണ്. ഈ മാസം മൂന്നാം തീയതിയാണ് ജയിംസ് മാത്യു എം.എല്‍.എ.യുടെ കൈയ്യില്‍നിന്നും ഇത് സംബന്ധിച്ച  പരാതി ലഭിക്കുന്നത്. സ്പീക്കര്‍ ഒരു നിമിഷം കളയാതെ അത് പ്രിവിലേജസ് ആന്റ് എതിക്സ് കമ്മിറ്റിയ്ക്ക് റഫര്‍ ചെയ്യുന്നു. 11ന് നിശ്ചയിച്ചിരുന്ന കമ്മിറ്റി അഞ്ചാം തീയതിയിലേക്ക് മാറ്റി പരാതി പരിഗണിച്ചു. എന്ത് തിടുക്കമാണ് ഇക്കാര്യത്തില്‍ കാണിച്ചത്. ഇത്  ശരിയായില്ല എന്ന് കാണിച്ച് സ്പീക്കര്‍ക്ക് ഞാന്‍ ഇന്നലെ കത്ത് കൊടുത്തു. യഥാര്‍ത്ഥത്തില്‍ അഴിമതി അന്വേഷിക്കണമെന്നല്ലേ സ്പീക്കര്‍ പറയേണ്ടത്. ഇവിടെ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്പീക്കറുടെ പേര് വന്നതല്ലേ. അദ്ദേഹം ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. ഇങ്ങനെ പോയാല്‍ ഇനിയും സ്പീക്കര്‍ക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് കൊടുക്കേണ്ടിവരുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

  Also Read കൊച്ചുകുട്ടിയെ ഉപയോ​ഗിച്ച് രാഷ്ട്രീയം; ബാലാവകാശ കമ്മീഷൻ ബാലാവകാശ ലംഘനം നടത്തിയെന്ന് കെ.സുരേന്ദ്രൻ

  കെ.സി. ജോസഫ് എംഎല്‍എ. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ ഒരു പ്രിവിലേജ് നോട്ടീസ് കൊടുത്തിട്ട് ഏകദേശം ഒന്‍പത് മാസമായി. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ വിമര്‍ശിച്ചു കേന്ദ്രനിയമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ പ്രസ്താവന സഭയുടെ അവകാശ ലംഘനമാണെന്ന് പറഞ്ഞാണ് കെ.സി. ജോസഫ് നോട്ടീസ് കൊടുത്തത് പക്ഷേ, ഇതുവരെ അക്കാര്യത്തില്‍  അനങ്ങിയില്ല.

  അന്വേഷണ ഏജന്‍സികള്‍ ഒന്നും അന്വേഷിക്കാന്‍  പാടില്ല. ഞങ്ങള്‍ എന്തുകൊള്ളയും  ഇവിടെ നടത്തും. ചോദിക്കാനും പറയാനും ആരു വരരുത് എന്നു പറയാന്‍ ഇ്ത ചൈനയല്ല. ഇത് കേരളമാണ്. സംസ്ഥന ഗവണ്‍മെന്റിന്റെ വന്‍കിട പദ്ധതികളെ മുഴുവന്‍ തടസ്സപ്പെടുത്തുന്നു എന്നു പറയുന്നത് അസംബന്ധമാണ്. കേരള സര്‍ക്കാരിന്റെ ഒരോ പദ്ധതിയിലും അഴിമതിയും കൊള്ളയുമാണെങ്കില്‍ അത് അന്വേഷിക്കുക തന്നെ ചെയ്യണം.

  കോവിഡിന്റെ മറവില്‍ സ്പ്രിംഗ്ളര്‍ അഴിമതി നടന്നില്ലേ? ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കുത്തക കമ്പനിയായ സ്പ്രിംഗളറിനു കൊടുത്തപ്പോള്‍ അതിനെ ഞങ്ങള്‍ എതിര്‍ത്തു. ഞങ്ങള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് പിന്നീട് തെളിഞ്ഞില്ലേ? ശിവശങ്കര്‍ ചെയര്‍മാനായ കമ്മിറ്റിയായിരുന്നു ബെവ്ക്യു ആപ്പിന്റെ അഴിമതിക്ക് പിന്നില്‍. റിട്ടയര്‍ ചെയ്യുന്നതിന്റെ തലേദിവസം മുന്‍ ചീഫ് സെക്രട്ടറിയെ ഉപയോഗിച്ചു പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ ഒരുസ്വകാര്യ വ്യക്തിക്ക് കൊടുക്കാന്‍ തീരുമാനിച്ചതില്‍ അഴിമതി ഇല്ലേ?  ഇ മൊബിലിറ്റി അഴിമതി മറ്റൊന്ന്.

  തലങ്ങും വിലങ്ങും കണ്‍സള്‍ട്ടന്‍സികളാണ്. കണ്‍സള്‍ട്ടന്‍സികളെ ഉപയോഗിച്ചാണ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയത്. ഒരു പദ്ധതിയില്‍ അഴിമതി ഉണ്ടായാല്‍ അത് അന്വേഷിക്കണ്ടേ? ലൈഫ് പദ്ധതിയില്‍ 20 കോടിയുടെ പദ്ധതിയില്‍  ഒന്‍പതര കോടിയുടെ  അഴിമതി. കിഫ്ബിയില്‍ കോടികളുടെ അഴിമതി നടക്കുന്നു. കിഫ്ബിയില്‍  നിയമസഭ അറിയണ്ട, മന്ത്രിസഭയും അറിയണ്ട, സി.എ.ജി ഓഡിറ്റ് പോലും വേണ്ട. സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടു വന്ന ഓരോ പദ്ധതിയും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല, കമ്മീഷന്‍ പറ്റുന്നതിനാണ്.

  സംസ്ഥാനത്തിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ കരാര്‍ ഉറപ്പിച്ചത് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളാണ് എന്നുള്ളതാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള വാര്‍ത്ത് ഞെട്ടിപ്പിക്കുന്നതാണ്. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച പദ്ധതിയാണ് സ്‌കൂള്‍ ഹൈടെക്ക് പദ്ധതി. ആ  പദ്ധതി ഉപയോഗിച്ചാണ് റമീസ് സ്വര്‍ണ്ണക്കടത്തിനുളള നിക്ഷേപം സമാഹരിച്ചതെന്ന് ഇന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. നിക്ഷപക്ഷമായ അന്വേഷണം ഇതിന്മേല്‍ നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
  Published by:user_49
  First published: