ലാബി ജോർജ്ജ് സ്റ്റാര്‍ട്ട്അപ് മിഷനിലെ ഫെലോ സ്ഥാനം രാജിവെച്ചത് കൂടുതൽ ചോദ്യങ്ങൾക്ക് വഴിയൊരുക്കുന്നു: ചെന്നിത്തല
വിദേശവനിത സർക്കാർ സ്ഥാപനത്തിൽ ഉയർന്ന ശമ്പളത്തിൽ നിയമിതയായി എന്നത് ചെറിയകാര്യമല്ലെന്ന് ചെന്നിത്തല

ramesh chennithala
- News18 Malayalam
- Last Updated: August 2, 2020, 11:13 PM IST
തിരുവനന്തപുരം: സ്റ്റാര്‍ട്ട്അപ് മിഷനിലെ ഫെലോ സ്ഥാനം രാജിവെച്ച ലാബി ജോർജ്ജിനെതിരെ കൂടുതൽ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഒരു വിദേശവനിത സർക്കാർ സ്ഥാപനത്തിൽ ഉയർന്ന ശമ്പളത്തിൽ നിയമിതയായി എന്നത് ചെറിയകാര്യമല്ല. കേരളത്തിൽ PSC റാങ്ക് ലിസ്റ്റിലുള്ളവർ വർഷങ്ങളോളം കാത്തിരുന്നിട്ടും അവരെ തഴഞ്ഞ് ഇത്തരമൊരു പിൻവാതിൽ നിയമനം നടത്തിയതിന് പിന്നിലെ ഗുഢോദ്ദേശം വെളിച്ചത്തു വരേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു. TRENDING:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു[NEWS]Covid 19| ഏറ്റവുമധികം രോഗബാധിതരുള്ള ദിനം; സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ്[NEWS]സ്ത്രീയെന്ന വ്യാജേന വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി; സാമൂഹിക പ്രവർത്തകരായ വനിതകൾക്ക് അശ്ലീല വീഡിയോ അയച്ചയാൾ പിടിയിൽ[NEWS]
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
ലാബി ജോർജ്ജ് സ്റ്റാര്‍ട്ട്അപ് മിഷനിലെ ഫെലോ സ്ഥാനം രാജി വെച്ചത് കൂടുതൽ ചോദ്യങ്ങൾക്ക് വഴിയൊരുക്കുന്നു. ഈ അമേരിക്കൻ പൗരയുടെ നിയമനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും പിന്നീട് സർക്കാർ ഒട്ടേറെ വിവാദങ്ങളിൽ പ്രതിസ്ഥാനത്ത് നിൽക്കുകയും ചെയുന്ന സാഹചര്യത്തിലാണ് ഇവർ രാജി വെച്ചത്.
ഒരു വിദേശവനിത ഒരു സർക്കാർ സ്ഥാപനത്തിൽ ഉയർന്ന ശമ്പളത്തിൽ നിയമിതയായി എന്നത് ചെറിയകാര്യമല്ല. കേരളത്തിൽ PSC റാങ്ക് ലിസ്റ്റിലുള്ളവർ വർഷങ്ങളോളം കാത്തിരുന്നിട്ടും അവരെ തഴഞ്ഞ് ഇത്തരമൊരു പിൻവാതിൽ നിയമനം നടത്തിയതിന് പിന്നിലെ ഗുഢോദ്ദേശം വെളിച്ചത്തു വരേണ്ടതുണ്ട്.
ഐ.ടി. വകുപ്പിന്റെ കരാർ നിയമനങ്ങളിൽ സുതാര്യത ഇല്ല. അടിസ്ഥാന യോഗ്യതയില്ലാത്ത പലരും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലി നേടിയിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണം.
ഒരു വിദേശവനിത സർക്കാർ സ്ഥാപനത്തിൽ ഉയർന്ന ശമ്പളത്തിൽ നിയമിതയായി എന്നത് ചെറിയകാര്യമല്ല. കേരളത്തിൽ PSC റാങ്ക് ലിസ്റ്റിലുള്ളവർ വർഷങ്ങളോളം കാത്തിരുന്നിട്ടും അവരെ തഴഞ്ഞ് ഇത്തരമൊരു പിൻവാതിൽ നിയമനം നടത്തിയതിന് പിന്നിലെ ഗുഢോദ്ദേശം വെളിച്ചത്തു വരേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.