'16 മന്ത്രിമാര്‍ക്ക് ജനപിന്തുണ നഷ്ടമായി; എൽഡിഎഫിന് ഭരണത്തിൽ തുടരാന്‍ ധാര്‍മ്മിക അവകാശമില്ല': ചെന്നിത്തല

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്ത് ഇടതു മുന്നണി മൂന്നാം സ്ഥാനത്താണ്.

news18
Updated: May 27, 2019, 3:52 PM IST
'16 മന്ത്രിമാര്‍ക്ക് ജനപിന്തുണ നഷ്ടമായി; എൽഡിഎഫിന് ഭരണത്തിൽ തുടരാന്‍ ധാര്‍മ്മിക അവകാശമില്ല': ചെന്നിത്തല
രമേശ് ചെന്നിത്തല
  • News18
  • Last Updated: May 27, 2019, 3:52 PM IST
  • Share this:
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ അധികാരത്തില്‍ തുടരാന്‍ ഇടതു മുന്നണിക്ക് ധാര്‍മ്മിക അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് സാങ്കേതികമായി വേണെങ്കില്‍ ഭരണത്തില്‍ തുടരാം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ചേര്‍ന്ന യു.ഡി.എഫ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ജനമനസുകളില്‍ നിന്നും ഇടതു മുന്നണി തൂത്തെറിയപ്പെട്ടു. യു.ഡി.എഫിന് 120 സീറ്റും ലഭിച്ച 1977-ലെ തെരഞ്ഞെടുപ്പില്‍ പോലും എല്‍ഡിഎഫുമായുള്ള വോട്ട് വ്യത്യാസം ഇത്രയധികമുണ്ടായിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ 123 നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നിലെത്തി. നിലവിലെ വോട്ടുനില അനുസരിച്ച് വെറും 16 മണ്ഡലങ്ങളില്‍ മാത്രമെ ഇടതിന് ഇപ്പോള്‍ ഭൂരിപക്ഷമുള്ളൂ. 16 മന്ത്രമാര്‍ക്ക് ജനപിന്തുണ നഷ്ടമായിരിക്കുകയാണ്. സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ ധാര്‍മ്മികമായി അവകാശമില്ല.  അതേസമയം സര്‍ക്കാരിന് സാങ്കേതികമായി അധികാരത്തില്‍ തുടരാമെന്നും ചെന്നിത്തല പറഞ്ഞു.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്ത് ഇടതു മുന്നണി മൂന്നാം സ്ഥാനത്താണ്. യുഡിഎഫിന്റെ എക്കാലത്തേയും ഏറ്റവും വലിയ വിജയമാണിത്. യുഡിഎഫിന്റെ നയവും ആശയങ്ങളും ജനങ്ങള്‍ സ്വീകരിച്ചെന്നും ചെന്നിത്തല പറഞ്ഞു.

Also Read പീഡന പരാതിയിൽ പി കെ ശശി എംഎൽഎക്കെതിരായ പാർട്ടിയുടെ ശിക്ഷാകാലാവധി പൂർത്തിയായി

First published: May 27, 2019, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading