നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പിണറായി വർഗീയതയെ വർഗീയത കൊണ്ട് നേരിടുന്നു': ചെന്നിത്തല

  'പിണറായി വർഗീയതയെ വർഗീയത കൊണ്ട് നേരിടുന്നു': ചെന്നിത്തല

  രമേശ് ചെന്നിത്തല

  രമേശ് ചെന്നിത്തല

  • Share this:
   തിരുവനന്തപുരം: വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് യു ഡി എഫിന്‍റെ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി - സി പി എം അക്രമങ്ങൾക്കെതിരെയാണ് യു ഡി എഫ് ഏകദിന ഉപവാസം സംഘടിപ്പിച്ചത്.

   നവോത്ഥാന ചരിത്രത്തെ സി പി എം വക്രീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സംഘടനകൾ മാത്രമാണ് നവോത്ഥാനത്തിന്‍റെ ഭാഗമെന്നത് സർക്കാരിന്‍റെ തെറ്റിദ്ധാരണയാണ്.

   മുന്നണി പോരാളികളെ മുഖ്യമന്ത്രി മറന്നു. മമ്പറം തങ്ങൾ, കുര്യാക്കോസ് ഏലിയാസ് എന്നിവരെ മറന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വർഗീയതയെ വർഗീയത കൊണ്ട് നേരിടുകയാണെന്നും ചെന്നിത്തല പറഞ്ഞു.

   ശബരിമലയെ തകർക്കാൻ ആസൂത്രിത നീക്കം: ശശികുമാര വർമ്മ

   മുഖ്യമന്ത്രി കേരളത്തെ ഭിന്നിപ്പിക്കുകയാണ്. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ജനത്തെ വിഭജിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ഭാരമാണ്. ഭരണകൂടം വർഗീയത വളർത്തുന്നു.
   മുഖ്യമന്ത്രിക്ക് നിർബന്ധബുദ്ധിയാണെന്നും ശബരിമലയിൽ അർദ്ധരാത്രി യുവതികളെ കയറ്റിയത് ധീരതയല്ലെന്നും അദ്ദേഹം പറഞ്ഞു.

   First published: