കോഴിക്കോട്: വിജിലൻസിനെ ഡി ജി പി നിയന്ത്രിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് മാന്വൽ മറികടന്ന് ഡിജിപി നേരിട്ട് നിയമനങ്ങൾ നടത്തുന്നു.
ഡിജിപിയുടെ കളിപ്പാവയായി വിജിലൻസിനെ മാറ്റിയ സർക്കാർ വിജിലൻസിന്റെ വിശ്വാസ്യത നശിപ്പിച്ചെന്നും ചെന്നിത്തല ആരോപിച്ചു.
വിജിലൻസിനെ ഉപയോഗിച്ച് സർക്കാർ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു. നിയമവിരുദ്ധമായി ഡിജിപി നടത്തിയ നിയമനങ്ങൾ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ALSO READ:
1984ലെ കലാപവും അടിയന്തരാവസ്ഥയും കാണിക്കുന്നത് കോൺഗ്രസിന്റെ ധാര്‍മികത; വിമര്‍ശനവുമായി പ്രഗ്യ സിംഗ് താക്കൂർപൊലീസിലെ അഴിമതി അന്വേഷിക്കാൻ ടോമിൻ തച്ചങ്കരിയെ ഏല്പിച്ചത് കാണാതായ കോഴിയെ അന്വേഷിക്കാൻ കുറുക്കനെ ഏല്പിച്ചത് പോലെയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
പോലീസുമായി ബന്ധപ്പെട്ട അഴിമതിക്കേസുകൾ സിബിഐ അന്വേഷിക്കണം. ഗാലക്സിയോൺ എന്ന തട്ടിപ്പ് കമ്പനിക്ക് പൊലീസ് ആസ്ഥാനത്തു പ്രവർത്തിക്കാൻ ഇടം നൽകിയതും അന്വേഷിക്കണം. ഗാലക്സിയോണിന് പിന്നിലെ ബിനാമികൾ ആരെന്നു വ്യക്തമാവേണ്ടതുണ്ട്.
ALSO READ:
രണ്ടാം തവണയും ആത്മഹത്യാശ്രമം; ജോളി വിഷാദ രോഗത്തിന് അടിമയോ? അലനും താഹയ്ക്കുമെതിരെ എന്തുകൊണ്ട് യുഎപിഎ ചുമത്തിയെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച വിശദീകരിച്ച സിപിഎം ജില്ലാ, സംസ്ഥാന സെക്രട്ടറിമാരുടെ വാക്കുകളിൽ വൈരുധ്യമുണ്ട്. എന്ത് ക്രിമിനൽ കുറ്റത്തിന്റെ പേരിലാണ് അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തതെന്ന് പ്രതിപക്ഷ നേതാവിനെയെങ്കിലും ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്.
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം നടത്തിയ മാവോയിസ്റ്റ് വേട്ടയിൽ കൊല്ലപ്പെട്ട ഏഴ് പേരുടെ രക്തത്തിന് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.