ഇന്റർഫേസ് /വാർത്ത /Kerala / 'യുവതി പ്രവേശത്തെ അനുകൂലിക്കുന്നുണ്ടോ?; അതിനാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്': രമേശ് ചെന്നിത്തല

'യുവതി പ്രവേശത്തെ അനുകൂലിക്കുന്നുണ്ടോ?; അതിനാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്': രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

ശബരിമല യുവതീ പ്രവേശത്തെ അനുകൂലിക്കുന്നുണ്ടോ? സത്യവാങ്മൂലം തിരുത്താൻ തയ്യാറാകുമോ ? എന്നീ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടതെന്നും പ്രതിപക്ഷ നേതാവ്

  • Share this:

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല പ്രശ്നത്തിൽ സി.പി.എമ്മിന്‍റെ തനിനിറം പുറത്യിരിക്കുകയാണ്. കടകംപള്ളിയുടെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ നേരത്തെ സർക്കാരും പിണറായിയും എടുത്ത നിലപാടിൽ അവർ ഉറച്ചു നിൽക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്. ശബരിമല പ്രശ്നത്തിൽ ജനങ്ങളെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ്. ശബരിമല യുവതീ പ്രവേശത്തെ അനുകൂലിക്കുന്നുണ്ടോ? സത്യവാങ്മൂലം തിരുത്താൻ തയ്യാറാകുമോ ? എന്നീ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ശബരിമല സംബന്ധിച്ച നിലപാട് പുറത്ത് വന്നതോടെ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം സിപിഎം പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

മാധ്യമങ്ങള്‍ക്കെതിരെയും പ്രതിപക്ഷ നേതാവ്  രൂക്ഷ വിമർശനം ഉന്നയിച്ചു.  മാധ്യമങ്ങൾ നടത്തുന്ന അഭിപ്രായ സർവെകളിലൂടെ പ്രതിപക്ഷ നേതാവിനെയും യുഡിഎഫിനെയും തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടത്തുകയാണ്. പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീന തന്ത്രങ്ങളാണ് കേരളത്തിലെ മാധ്യമങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്ക് മുമ്പിലും സര്‍ക്കാരിന് മുട്ട് മടക്കേണ്ടിവന്നു. തന്നെ തകര്‍ക്കാന്‍ സിപിഎമ്മിനോ സര്‍ക്കാരിന് കഴിയാത്തതിനാൽ മാധ്യമങ്ങളെ കൂട്ടുപിടിച്ച്  അഭിപ്രായ സര്‍വെയിലൂടെ തകർക്കാനാണ് ശ്രമം നടക്കുന്നത്. ഇപ്പോൾ വന്ന സര്‍വെകളും ഇനി വരാനിരിക്കുന്ന സര്‍വെകളും ഇത് തന്നെയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സര്‍ക്കാരിനെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഓരോ സര്‍വെയും.  200 കോടി രൂപ പരസ്യം സര്‍ക്കാര്‍ നൽകിയതിന്‍റെ ഉപകാരസ്മരണയാണ് മാധ്യമങ്ങൾ ചെയ്യുന്നുണ്ടെന്നും ഇത് മാധ്യമ ധര്‍മ്മമല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു .  ഭരണകക്ഷിക്ക് ലഭിക്കുന്ന പരിഗണന ഒരു ശതമാനമെങ്കിലും യുഡിഎഫിന് ലഭിക്കേണ്ടേ?   എന്തൊരു മാധ്യമ ധര്‍മ്മമാണ് ഇത്. ഡല്‍ഹിയില്‍ ചെയ്യുന്നത് പോലെയാണ് ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ നല്‍കിയും  വലയിലാക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Also Read ‘എന്താ അദ്ദേഹത്തെ നയിച്ചതെന്ന് അറിയില്ല’; കടകംപള്ളിയുടെ ശബരിമല ഖേദ പ്രകടനത്തിൽ മുഖ്യമന്ത്രി

അഴിമതിയിൽ മുങ്ങിയ പിണറായി വിജയൻ സർക്കാരിനെ ജനം തെരഞ്ഞെടുപ്പിൽ തൂത്തെറിയും. ഇത് ഇടതുപക്ഷത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് അഭിപ്രായ സര്‍വെകൾ. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം സര്‍വെകൾ നടന്നിട്ടുണ്ടെന്നും ഫലം വന്നപ്പോൾ എന്താണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

Also Read 'ഇ.എം.സി.സി കരാർ ഒഴിവാക്കിയത് എതിർപ്പിനെ തുടർന്ന്'; സംസ്ഥാന സർക്കാരിനെതിരെ ലത്തീൻ സഭയുടെ ഇടയലേഖനം

പ്രതിപക്ഷത്തിന് ലഭിക്കേണ്ട ന്യായമായ ഒരു പരിഗണനയും കിട്ടുന്നില്ലെന്ന് മാത്രമല്ല , താറടിച്ച് കാണിക്കാനും ആസൂത്രിത നീക്കം നടക്കുകയാണ്.  യുഡിഎഫിന് ഈ സര്‍വെകളിൽ വിശ്വാസം ഇല്ല. സര്‍വെ ഫലങ്ങൾ തിരസ്കരിക്കുന്നു. ജനങ്ങളുടെ തെരഞ്ഞെടുപ്പിൽ മാത്രമാണ് യുഡിഎഫ് വിശ്വസിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

First published:

Tags: Assembly election, Assembly Election 2021, Chief minister pinarayi, Ldf, Nda, Ramesh Chenithala, Udf