നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്പോള്‍ എന്ത് വ്യാജവാര്‍ത്ത'; ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനത്തിനെതിരെ രമേശ് ചെന്നിത്തല

  'മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്പോള്‍ എന്ത് വ്യാജവാര്‍ത്ത'; ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനത്തിനെതിരെ രമേശ് ചെന്നിത്തല

  ശ്രീറാമിന്‍റെ നിയമനം പുനഃപരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

  ramesh chennithala

  ramesh chennithala

  • Last Updated :
  • Share this:
   തിരുവനന്തപുരം: വ്യാജവാര്‍ത്ത കണ്ടെത്താനുള്ള സമിതി അംഗമായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്പോള്‍ എന്ത് വ്യാജവാര്‍ത്ത കണ്ടെത്താനാണെന്നും ചെന്നിത്തല പരിഹസിച്ചു.

   നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് ചെന്നിത്തല സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന ജോലിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതിന്‍റെ പ്രകടമായ ഉദാഹരണമാണ് ശ്രീറാമിന്റെ നിയമനമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

   Also Read: വ്യാജ വാർത്തകൾ കണ്ടെത്താനുള്ള സർക്കാർ സമിതിയിൽ ശ്രീറാം വെങ്കിട്ടരാമനും; നാമനിർദ്ദേശം ചെയ്തത് ആരോഗ്യ വകുപ്പ്

   മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം. അത്തരത്തിലുള്ള ഒരാളെ വ്യാജവാര്‍ത്ത കണ്ടെത്താന്‍ നിയോഗിക്കുന്നത് തെറ്റായ നടപടിയാണ്. ശ്രീറാമിന്‍റെ നിയമനം പുനഃപരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

   Also Read 'നല്ല ക്യാപ്സൂളുകൾ ഉണ്ടാക്കി പ്രചരണം നടത്താൻ കോടികൾ മുടക്കി PR ഏജൻസി'; സർക്കാരിനെ വിമർശിച്ച് വി.ഡി സതീശൻ MLA

   വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള പി.ആര്‍.ഡിയുടെ ഫാക്‌ട് ചെക് വിഭാഗത്തിലാണ് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ സസ്‌പെന്‍ഷനിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തത്.
   Published by:user_49
   First published:
   )}