തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന ഭീഷണി ഉണ്ടായിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഔദ്യോഗിക മെഷിനറി പൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തി സിപിഎം കൊട്ടിഘോഷിച്ചു കൊണ്ടു വന്ന വനിതാ മതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരെയും മറ്റും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിപ്പിച്ചും മതിലില്‍ കൂട്ടാന്‍ ശ്രമിച്ചിട്ടും പ്രചരിപ്പിച്ചത് പോലെ ആളെക്കൂട്ടാന്‍ കഴിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു. 'ചരിത്രത്തിലുണ്ടാകാത്ത വിധം സര്‍ക്കാര്‍ ജീവനക്കാരെയും മറ്റും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മതിലില്‍ ആളെക്കൂട്ടാന്‍ സിപിഎം കൊണ്ടു പിടിച്ച ശ്രമമാണ് നടത്തിയത്. എന്നിട്ടും പ്രചരിപ്പിച്ചത് പോലെ ആളെക്കൂട്ടാന്‍ കഴിഞ്ഞില്ല. നഗരപ്രദേശങ്ങളില്‍ മതിലന് വാഹനങ്ങളില്‍ ആളെ എത്തിച്ചു എങ്കിലും ഗ്രാമപ്രദേശങ്ങളില്‍ പലേടത്തും ആളെ കിട്ടാതെ മതില് പൊളിയുകയാണുണ്ടായത്.' അദ്ദേഹം പറഞ്ഞു.
മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ സ്ഥലം മാറ്റുമെന്നും ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരെ ഭീഷണിയുണ്ടായിരുന്നതായും ചെന്നിത്തല ആരോപിച്ചു. 'പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാ വര്‍ക്കര്‍മാരെയും എല്ലാ മര്യാദകളും ലംഘിച്ചാണ് ഭീഷണിപ്പെടുത്തിയത്. സര്‍ക്കാര്‍ ഓഫീസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകുയും ചെയ്തു.' പ്രതിപക്ഷ നേതാവ് പറഞ്ഞു.
സര്‍ക്കാര്‍ വാഹനങ്ങളും മതിലനു വേണ്ടി ഉപയോഗിച്ചെന്നും ഓദ്യോഗിക സംവിധാനം ഇത്രയേറെ ദുരുപയോഗപ്പെടുത്തിയ മറ്റൊരു അവസരം കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.