• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിയമസഭാ കയ്യാങ്കളിക്കേസ്: സാമാന്യ മര്യാദയുണ്ടെങ്കില്‍ കേസ് പിൻവലിക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണം: രമേശ് ചെന്നിത്തല

നിയമസഭാ കയ്യാങ്കളിക്കേസ്: സാമാന്യ മര്യാദയുണ്ടെങ്കില്‍ കേസ് പിൻവലിക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണം: രമേശ് ചെന്നിത്തല

പൊതു താത്പര്യം മുന്‍നിര്‍ത്തിയാണ് ഈ കേസ് പിന്‍വലിക്കുന്നതിനെതിരെ കഴിഞ്ഞ നാല് വര്‍ഷമായി താന്‍ പോരാടുന്നത്.

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Share this:
    തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ നിന്നുണ്ടായ അതിരൂക്ഷമായ വിമര്‍ശനത്തിന്റെ വെളിച്ചത്തിലെങ്കിലും സാമാന്യ മര്യാദയുണ്ടെങ്കില്‍ ആ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

    മുന്‍ധനമന്ത്രി കെ.എം.മാണി അഴിമതിക്കാരനാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ഇക്കാര്യത്തില്‍ ജോസ്.കെ.മാണിക്ക് എന്താണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

    പൊതു താത്പര്യം മുന്‍നിര്‍ത്തിയാണ് ഈ കേസ് പിന്‍വലിക്കുന്നതിനെതിരെ കഴിഞ്ഞ നാല് വര്‍ഷമായി താന്‍ പോരാടുന്നത്. എം.എല്‍.എമാരുടെയും എം.പിമാരുടെയും കോടതിയിലും ഹൈക്കോടതിയിലും ഇപ്പോള്‍ സുപ്രീംകോടതിയിലും തന്റെ പോരാട്ടം തുടരുകയാണ്. സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

    കെ.എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നിയമസഭ തല്ലിത്തകര്‍ത്ത് ഇടതുപക്ഷം നിയമസഭയില്‍കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ ആരും മറന്നിട്ടില്ല. അന്ന് അത് ചെയ്ത ഇപ്പോഴത്തെ മന്ത്രിമാരെയും എം.എല്‍.എമാരെയും മറ്റും രക്ഷിക്കുന്നതിന് പൊതു ഖജനാവില്‍ നിന്ന് കോടികള്‍ വാരിയെറിഞ്ഞാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരെ വച്ചിരിക്കുന്നത്.

    കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നിലപാട് ജനാധിപത്യവിരുദ്ധമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതേ പോലെ ദൗര്‍ഭാഗ്യകരമായ സംഭവം നിയമസഭയില്‍ മുന്‍പ് ഉണ്ടായിട്ടില്ല. കേസ് ഇന്ന് സുപ്രീംകോടതിയില്‍ വന്നപ്പോള്‍ കോടതിയില്‍ നിന്ന് അതിരൂക്ഷമായ പരാമര്‍ശമാണ് ഉണ്ടായത്. ഇനിയെങ്കിലും സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങണം.

    You may also like:നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി; കേ​സ് പി​ന്‍​വ​ലി​ക്കാൻ സർക്കാരിന് അധികാരമില്ല; എം​എ​ല്‍​എ​മാരുടെ പെ​രു​മാറ്റം മാ​പ്പ​ര്‍ഹി​ക്കാ​ത്തത്';​ സു​പ്രീം​കോ​ട​തി

    കെ.എം.മാണി അഴിമതിക്കാരനാണെന്ന ഇടതു സര്‍ക്കാര്‍ നിലപാട് യു.ഡി.എഫ് അംഗീകരിക്കുന്നില്ല.മാണി അഴിമതിക്കാരനാണെന്ന് കോടതിയില്‍ നിലപാടെടുത്ത സര്‍ക്കാരിലാണ് ജോസ് കെ.മാണിയുടെ പാര്‍ട്ടി തുടരുന്നത്. അദ്ദേഹം നിലപാട് വ്യക്തമാക്കണം.

    You may also like:'കെ എം മാണി അഴിമതിക്കാരനെന്നു സുപ്രീം കോടതിയിലും എല്‍ഡിഎഫ് ആവര്‍ത്തിച്ചത് അപലപനീയവും ദു:ഖകരവും'; പി കെ കുഞ്ഞാലിക്കുട്ടി

    സര്‍ക്കാര്‍ ഇനിയും കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എംഎൽഎമാരുടെ പെരുമാറ്റം മാർപ്പഹിക്കാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. വാദത്തിനിടെ  മുൻമന്ത്രി കെ എം മാണി അഴിമതിക്കാരനെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ വ്യക്തമാക്കിയത് ശ്രദ്ധേയമായിരുന്നു. നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന  ആവശ്യം സമർഥിക്കുന്നതിനിടെയായിരുന്നു ഇത്.

    എം എൽ എ മാരുടെ പ്രതിഷേധം ഈ സാഹചര്യത്തിലായിരുന്നുവെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ  സർക്കാരിന് കേസ് പിൻവലിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പ്രതികളായ എം.എൽ എമാരെ  കോടതി രൂക്ഷമായി വിമർശിച്ചു.

    അക്രമത്തിലൂടെ എന്ത് സന്ദേശമാണ് എംഎൽഎമാർ ജനങ്ങൾക്ക് നൽകുന്നത്. ബജറ്റ് തടസ്സപ്പെടുത്തിയ എംഎൽഎമാരെ സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ താത്പര്യമെന്താണ്.  എം എൽ എ മാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റമെന്നും നേതാക്കൾ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എം.എൽ.എ വിചാരണ നേരിടുക തന്നെ വേണമെന്നും കോടതി പറഞ്ഞു.
    Published by:Naseeba TC
    First published: