HOME » NEWS » Kerala »

#മീടൂ ആരോപണവിധേയനൊപ്പം ചടങ്ങ്; വനിതാ മാധ്യമപ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് രമേശ് ചെന്നിത്തല ബഹിഷ്കരിച്ചു

ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരം പ്രസ് ക്ലബിൽ വെച്ച് നടന്ന പരിപാടിയിൽ നിന്ന് ഗൗരിദാസൻ നായരും വിട്ടുനിന്നു. പ്രതിഷേധം ഭയന്നാണ് ഗൗരിദാസൻ നായർ ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.

news18
Updated: May 16, 2019, 8:08 AM IST
#മീടൂ ആരോപണവിധേയനൊപ്പം ചടങ്ങ്; വനിതാ മാധ്യമപ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് രമേശ് ചെന്നിത്തല ബഹിഷ്കരിച്ചു
ഗൗരിദാസൻ നായർ, രമേശ് ചെന്നിത്തല
  • News18
  • Last Updated: May 16, 2019, 8:08 AM IST
  • Share this:
തിരുവനന്തപുരം: മീടു ആരോപണത്തിൽ കുടുങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകൻ ഗൗരിദാസൻ നായരെ കോൺഗ്രസിന്‍റെ സെമിനാറിൽ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിപാടി ബഹിഷ്കരിച്ചു. കെപി സി സി വിചാർ വിഭാഗ് സംഘടിപ്പിച്ച ഡി വിജയകുമാർ അനുസ്മരണ സെമിനാറിലാണ് സംഭവം. ഗൗരിദാസൻ നായരെ സെമിനാറിൽ പങ്കെടുപ്പിക്കുന്നതിൽ നെറ്റ് വർക് ഓഫ് വിമൻ ഇൻ മീഡിയ കേരളം (NWMI Kerala)കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് രമേശ് ചെന്നിത്തല ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു.

അതേസമയം, ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരം പ്രസ് ക്ലബിൽ വെച്ച് നടന്ന പരിപാടിയിൽ നിന്ന് ഗൗരിദാസൻ നായരും വിട്ടുനിന്നു. പ്രതിഷേധം ഭയന്നാണ് ഗൗരിദാസൻ നായർ ചടങ്ങിൽ നിന്ന് വിട്ടുനിന്നത്. ഇതിനിടെ, ഔചിത്യബോധമില്ലാതെ അതിഥികളെ ക്ഷണിച്ചതിൽ കെ.പി.സി.സി വിചാർ വിഭാഗ് ഭാരവാഹികളെ ചെന്നിത്തല ശാസിച്ചെന്നും സൂചനയുണ്ട്. ഗൗരീദാസൻ നായരെ ചടങ്ങിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരും സെമിനാറിൽ നിന്ന് വിട്ടുനിന്നു.

വ്യാപക അക്രമങ്ങൾക്കിടയിലും പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

മാധ്യമപ്രവർത്തകരായ യുവതികളും കുട്ടികളും ഉൾപ്പെടെ പലരെയും ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വ്യക്തിയെ പൊതുചടങ്ങിൽ പങ്കെടുപ്പിക്കുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് NWMI കുറ്റപ്പെടുത്തി. തന്‍റെ മാധ്യമപ്രവർത്തന കാലത്തുടനീളം ധാർമികത കൈവിടാതെ നിന്ന വിജയകുമാറിനെ പോലുള്ളവരുടെ അനുസ്മരണവേദിയിൽ ഗൗരിദാസൻ നായരെ പോലെയുള്ള
വ്യക്തിയെ പങ്കെടുപ്പിക്കുന്നത് അദ്ദേഹത്തോടുള്ള അനാദരവാണെന്നും NWMI പറഞ്ഞു.

മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയകാര്യ റിപ്പോർട്ടിംഗിൽ പ്രഗത്ഭനുമായിരുന്ന ഡി വിജയകുമാർ മലയാള മനോരമ മുൻ സിറ്റി എഡിറ്റർ ആയിരുന്നു. 44 വർഷത്തോളം മലയാള മനോരമയിൽ മാധ്യമപ്രവർത്തകനായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്‍റ് ആയി പ്രവർത്തിച്ചിട്ടുള്ള ഡി വിജയകുമാറിന് സി.എച്ച് സ്മാരക പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഹിന്ദു ദിനപത്രത്തിന്‍റെ കേരള ചീഫ് ആയിരുന്ന ഗൗരിദാസൻ നായർക്കെതിരെ മൂന്ന് പെൺകുട്ടികൾ ആയിരുന്നു മീടു ആരോപണവുമായി എത്തിയത്.

First published: May 16, 2019, 7:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories