നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തില്‍ അഞ്ച് സീറ്റ് നിങ്ങളുടെ സ്വപ്നം മാത്രം: അമിത് ഷായെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

  കേരളത്തില്‍ അഞ്ച് സീറ്റ് നിങ്ങളുടെ സ്വപ്നം മാത്രം: അമിത് ഷായെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

  സിപിഎമ്മിനെ വിമര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി വേണ്ട. സംസ്ഥാന നേതാക്കള്‍ മതി

  രമേശ് ചെന്നിത്തല

  രമേശ് ചെന്നിത്തല

  • News18
  • Last Updated :
  • Share this:
   ഹരിപ്പാട്: സംസ്ഥാനത്ത് അഞ്ച് സീറ്റ് നേടുമെന്ന ബിജപി അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ അഞ്ച് സീറ്റുനേടാന്‍ അമിത് ഷായെ വെല്ലുവിളിച്ച അദ്ദേഹം സംസ്ഥാനത്ത് ബിജെപി ഒരു സീറ്റും നേടില്ലെന്നും പറഞ്ഞു. നേരത്തെ കേരളത്തില്‍ അഞ്ചു സീറ്റുകള്‍ ഉറപ്പാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ചെന്നിത്തലയുടെ പരാമര്‍ശം.

   സിപിഎമ്മിനെതിരെ സംസാരിച്ച അദ്ദേഹം രാഹുല്‍ഗാന്ധിക്ക് വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സിപിഎം ഇല്ല എന്നും ചെന്നിത്തല പറഞ്ഞു. 'സിപിഎമ്മിനെ വിമര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി വേണ്ട. സംസ്ഥാന നേതാക്കള്‍ മതി. സിപിഎം അത്രയ്‌ക്കേ ഉള്ളൂ' ചെന്നിത്തല പറഞ്ഞു. കാല്‍ക്കാശിനു വിലയില്ലാത്ത ഇടതുഭരണം വിലയിരുത്തുന്നത് കൂടിയാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം വിമര്‍ശിച്ചു.

   Also read: അമ്മയുടെ ക്രൂരമർദനം: മൂന്ന് വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു

   ഇന്നലെ സ്വന്തം നാടായ ഹരിപ്പാട് ഉള്‍പ്പെടുന്ന ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനു വേണ്ടി ചെന്നിത്തല റോഡ് ഷോയും നടത്തിയിരുന്നു.

   First published:
   )}