നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Government vs Governor | 'രാഷ്ട്രപതിയ്ക്ക് ഓണററി ഡി ലിറ്റ് നൽകാൻ ഗവർണർ നിർദ്ദേശം നൽകിയിരുന്നോ?' രമേശ് ചെന്നിത്തല

    Government vs Governor | 'രാഷ്ട്രപതിയ്ക്ക് ഓണററി ഡി ലിറ്റ് നൽകാൻ ഗവർണർ നിർദ്ദേശം നൽകിയിരുന്നോ?' രമേശ് ചെന്നിത്തല

    ഇപ്പോൾ പുറത്തുവരുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ഇത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ ഗവർണർ കൂടുതൽ വ്യക്തത വരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

    രമേശ് ചെന്നിത്തല

    രമേശ് ചെന്നിത്തല

    • Share this:
      സംസ്ഥാന സർക്കാരും (Kerala Government) ഗവർണറും (Governor) തമ്മിലുള്ള തർക്കത്തിൽ സർക്കാരിന് നേരെ ആറ് ചോദ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് (Congress) നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). തർക്കത്തിൽ ഇപ്പോൾ പുറത്തുവരുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ഇത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ ഗവർണർ കൂടുതൽ വ്യക്തത വരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

      സംസ്ഥാന സർക്കാരും താനുമായുള്ള തർക്കത്തെ സംബന്ധിച്ച് ഗവർണർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ പൊതു സമൂഹത്തിന് മുന്നിൽ താൻ പറഞ്ഞിട്ടുള്ളൂവെന്നു൦ രാജ്യത്തിൻ്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുൾപ്പെടെ തർക്കമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ഗവർണറുടെ ഈ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് ഇവർ തമ്മിലുള്ള തർക്കത്തിലെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമെ പുറത്തുവന്നിട്ടുള്ളൂവന്നതാണെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

      അങ്ങനെയിരിക്കെ ആറ് കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രമേശ് ചെന്നിത്തല ആറ് ചോദ്യങ്ങൾ ഉന്നയിച്ചത്.

      Also read- Ramesh Chennithala | വിസി നിയമന വിവാദം; ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

      രമേശ് ചെന്നിത്തല ഉന്നയിച്ച ആറ് ചോദ്യങ്ങൾ:

      1. ഇന്ത്യൻ പ്രസിഡൻ്റിന് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ കേരള സർവ്വകലാശാലാ വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകിയിരുന്നോ? എങ്കിൽ എന്നാണ് ?

      2. ഈ നിർദ്ദേശം സർക്കാരിൻ്റെ ഇടപെടലിനെ തുടർന്ന് കേരള സർവ്വകലാശാലാ വൈസ് ചാൻസലർ നിരാകരിച്ചിരുന്നോ?

      3. വൈസ് ചാൻസലർ, ഗവർണറുടെ നിർദ്ദേശം സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കുന്നതിന് പകരം സർക്കാരിൻ്റെ അഭിപ്രായം തേടിയോ? എങ്കിൽ അത് ഏത് നിയമത്തിൻ്റെ പിൻബലത്തിൽ?

      4. ഇത്തരത്തിൽ ഡി ലിറ്റ് നൽകുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമുണ്ടോ?

      5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്കൃത സർവ്വകലാശാലാ വൈസ് ചാൻസലർ, അദ്ദേഹത്തിൻ്റെ കാലാവധി തീരും മുൻപ് മൂന്ന് പേർക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള തീരുമാനം ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നോ? എങ്കിൽ എന്നാണ് പട്ടിക സമർപ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്?

      6. ഈ പട്ടികക്ക് ഇനിയും ഗവർണറുടെ അസ്സൻ്റ് കിട്ടാത്തതിൻ്റെ കാരണം സർവ്വകലാശാലയ്ക്ക് ബോധ്യമായിട്ടുണ്ടോ?

      Also read- സ്വജനപക്ഷപാതം: മന്ത്രി ആര്‍ ബിന്ദുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
      Published by:Naveen
      First published: