അമിത് ഷായുടെ പൊതുയോഗത്തിന് സിപിഎം നേതാവ് വേദിയൊരുക്കിയ സംഭവം; രൂക്ഷ വിമർശനവുമായി ചെന്നിത്തല
അമിത് ഷായുടെ പൊതുയോഗത്തിന് സിപിഎം നേതാവ് വേദിയൊരുക്കിയ സംഭവം; രൂക്ഷ വിമർശനവുമായി ചെന്നിത്തല
ബംഗാളിലെ മാൽഡയിൽ അമിത്ഷാ പങ്കെടുക്കുന്ന ബിജെപി യോഗത്തിന് സ്ഥലം വിട്ടുനൽകിയിരിക്കുന്നത് സിപിഎം നേതാവായ തരുൺ ഘോഷ് ആണെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പൊതുയോഗം നടത്താന്‍ സിപിഎം നേതാവ് സ്ഥലം വിട്ടുനൽകിയ സംഭവത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയെ ശക്തിപ്പെടുത്തുന്ന നയമാണ് സിപിഎം സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം ഓഫീസുകൾ പിന്നീട് ബോർഡ് മാറ്റി ബിജെപി ഓഫീസായി മാറുന്നത് വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ പതിവാണെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
പ്രധാനമന്ത്രി കസേരയിൽ ഒരുവട്ടം കൂടി നരേന്ദ്രമോദി ഉണ്ടാകരുത് എന്നാഗ്രഹിച്ചാണ് കൊൽക്കത്തയിൽ പ്രതിപക്ഷ കക്ഷികൾ കൈകോർത്തത്. ഈ കൂട്ടായ്മയിൽ നിന്നും വിട്ടുനിന്നു ബിജെപിയെ സഹായിക്കുകയാണ് സിപിഎം ചെയ്തത്. ബിജെപിയും സിപിഎമ്മും ചേർന്നുള്ള കൂട്ടുകച്ചവടത്തിനു അടുത്ത തെളിവ് ഹാജരാക്കുകയാണ് മാധ്യമങ്ങൾ.ബംഗാളിലെ മാൽഡയിൽ അമിത്ഷാ പങ്കെടുക്കുന്ന ബിജെപി യോഗത്തിന് സ്ഥലം വിട്ടുനൽകിയിരിക്കുന്നത് സിപിഎം നേതാവായ തരുൺ ഘോഷ് ആണ്.
സിപിഎം ഓഫീസുകൾ പിന്നീട് ബോർഡ് മാറ്റി ബിജെപി ഓഫീസായി മാറുന്നത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പതിവാണ്. തികച്ചും സൗജന്യമായിട്ടാണ് ബിജെപി ദേശീയ അധ്യക്ഷന്റെ യോഗത്തിന് സിപിഎംനേതാവ് തറയൊരുക്കുന്നത്. രാജ്യം ഫാസിസ്റ്റു ഭീഷണിയിലൂടെ കടന്നുപോകുമ്പോഴും മതേതര ചേരിയിൽ നിന്നും മാറിനിൽക്കുന്ന സിപിഎം ബിജെപിക്ക് കുഴലൂതുന്ന പാർട്ടി ആയി മാറി. എൻ ഡി എ യിൽ സിപിഎം പ്രത്യക്ഷത്തിൽ ചേർന്നിട്ടില്ല എന്ന് മാത്രമേയുള്ളൂ. ബിജെപിയെ ശക്തിപ്പെടുത്തുന്ന നയമാണ് സ്വീകരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.