നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ശബരിമല: ദേവസ്വം ബോർഡ് നിലപാട് മാറ്റിയതിനു പിന്നിൽ ഗൂഢാലോചനയെന്ന് ചെന്നിത്തല

    ശബരിമല: ദേവസ്വം ബോർഡ് നിലപാട് മാറ്റിയതിനു പിന്നിൽ ഗൂഢാലോചനയെന്ന് ചെന്നിത്തല

    ദേ​വ​സ്വം ബോ​ർ​ഡ് അഭിഭാഷകൻ കോ​ട​തി​യി​ൽ ബോ​ർ​ഡ് അ​റി​യാ​തെ​യാ​ണോ നി​ല​പാ​ട് പ​റ​ഞ്ഞ​തെ​ന്ന് ചെ​ന്നി​ത്ത​ല

    രമേശ് ചെന്നിത്തല

    രമേശ് ചെന്നിത്തല

    • Share this:
      തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് നിലപാട് മാറ്റിയതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് നിലപാട് മാറ്റം അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ ദേവസ്വം ബോർഡിന്റെ നയം തീരുമാനിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

      ദേ​വ​സ്വം ബോ​ർ​ഡ് അഭിഭാഷകൻ കോ​ട​തി​യി​ൽ ബോ​ർ​ഡ് അ​റി​യാ​തെ​യാ​ണോ നി​ല​പാ​ട് പ​റ​ഞ്ഞ​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. അ​തേ​സ​മ​യം ബോര്‍ഡ് അംഗീകരിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലുള്ള വാദങ്ങള്‍ മാത്രമാണ് കോടതിയെ അറിയിച്ചതെന്നായിരുന്നു കമ്മീഷണറുടെ മറുപടി.

      Also read: ശബരിമല നിലപാട് മാറ്റം അറിഞ്ഞില്ലെന്ന് ദേവസ്വം പ്രസിഡന്റ് : കമ്മീഷണറോട് വിശദീകരണം ചോദിക്കും

      ബോര്‍ഡ് കോടതിയെ സമീപിച്ചത് വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടിയാണ്. മണ്ഡല, മകലവിളക്ക് കാലം കഴിഞ്ഞതിനാല്‍ ഇനി സാവകാശ ഹർജിക്ക് പ്രസക്തിയില്ല. ദേവസ്വം പ്രസിഡന്റ് ഇതുവരെ വിശദീകരണം തേടിയിട്ടില്ലെന്നും ദേവസ്വം കമ്മീഷ്ണർ വ്യക്തമാക്കി.
      First published:
      )}