• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'പിണറായി സര്‍ക്കാരിന് അവരുടെതെന്ന് ഉയര്‍ത്തിക്കാട്ടാന്‍ ഒരുപദ്ധതിയുമില്ല'


Updated: December 7, 2018, 6:52 PM IST
'പിണറായി സര്‍ക്കാരിന് അവരുടെതെന്ന് ഉയര്‍ത്തിക്കാട്ടാന്‍ ഒരുപദ്ധതിയുമില്ല'

Updated: December 7, 2018, 6:52 PM IST
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതല്ലാതെ ഒരു ജനക്ഷേമ പദ്ധതി പ്രഖ്യാപിക്കാന്‍ പിണറായി സര്‍ക്കാരിനായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിനെ തളര്‍ത്തി ബി.ജെ.പിയെ മഹത്വവത്കരിക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്നും അദ്ദേഹം കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാരുടെ ദക്ഷിണമേഖലാ സമ്മേളനത്തില്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിന് ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിമര്‍ശിച്ച അദ്ദേഹം തെരഞ്ഞെടുപ്പുകളിലേക്ക് പോകുന്നതിനാല്‍ ഇനിയതിന് കഴിയുകയുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. പിണറായി സര്‍ക്കാരിന് അവരുടെതെന്ന് ഉയര്‍ത്തിക്കാട്ടാന്‍ ഒരുപദ്ധതിയുമില്ല. ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട മറ്റൊരു തലത്തില്‍ നടപ്പിലാക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ വാദികളെ കൂട്ടുപിടിച്ച് പിണറായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത് വര്‍ഗീയ മതിലാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Also Read: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കണ്ണന്താനം

ചടങ്ങില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കാതെ പിണറായി സര്‍ക്കാര്‍ വര്‍ഗീയ ശക്തികളുമായി സമരസപ്പെടുന്നുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. പിണറായി സര്‍ക്കാര്‍ നവോത്ഥാനത്തിന്റെ പേരില്‍ സൃഷ്ടിക്കുന്ന പെണ്‍മതിലിന് മുന്നില്‍ തീവ്ര ഹിന്ദുത്വ മുഖമുള്ളവരാണ്. ശബരിമലയെ അയോദ്ധ്യയാക്കാന്‍ ബി.ജെ.പിയും കലാപഭൂമിയാക്കി കണ്ണൂരാക്കാന്‍ സി.പി.എമ്മും ശ്രമിച്ചു. ശബരിമല വിഷയം സങ്കീര്‍ണ്ണമാക്കിയത് ഇരുകൂട്ടരും ചേര്‍ന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ദേശീയപ്രസ്ഥാനത്തേയും സ്വാതന്ത്ര്യ സമരത്തേയും ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റുകാര്‍ നവോത്ഥാനത്തിന്റെ പിത്യത്വമേറ്റെടുക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ മുല്ലപ്പള്ളി നവോഥാനവുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്നും ജാതിയുടെ മതിലുകള്‍ തകര്‍ത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും പറഞ്ഞു. ശബരിമലയില്‍ ഭക്തര്‍ക്ക് സൈ്വര്യമായി ദര്‍ശനം നടത്താന്‍ കഴിയാത്ത സ്ഥിതിയിലെത്തിച്ചത് ബി.ജെ.പിയുടേയും സി.പി.എമ്മിന്റേയും നിലപാടുകളാണ്. സി.പി.എമ്മും മുഖ്യമന്ത്രിയുമായുള്ള പരസ്പരധാരണയുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി ശബരിമല സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന കോണ്‍ഗ്രസിന്റെ നിലപാടിന് അംഗീകാരവും സ്വീകാര്യതയും പൊതുസമൂഹത്തില്‍ നിന്നും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

Dont Miss: LIVE: എക്സിറ്റ് പോൾ: മധ്യപ്രദേശിൽ ബിജെപി; രാജസ്ഥാനിൽ കോൺഗ്രസ്

പ്രളയാനന്തരം നവകേരള സൃഷ്ടിക്ക് രൂപ രേഖതയ്യാറാക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന പറഞ്ഞ മുല്ലപ്പള്ളി ധനസമാഹരണം എങ്ങുമെത്തിയില്ലെന്നും സാലറി ചലഞ്ച് പൊളിച്ചത് ഇടതു സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്നും പറഞ്ഞു.
Loading...

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626