'സെക്രട്ടറിയേറ്റിന്​ മുകളിൽ അന്താരാഷ്​ട്ര കുത്തക കമ്പനികൾ റാഗിപ്പറക്കുന്നു​':​ രമേശ്​ ചെന്നിത്തല​

മുഖ്യമന്ത്രിക്ക്​ താൽപ്പര്യമുള്ള PWC എന്ന കൺസൾട്ടൻസി കമ്പനി സെക്രട്ടറിയേറ്റിൽ ഓഫിസ്​ തുറക്കാനുള്ള അന്തിമഘട്ടത്തിലാണെന്ന് ചെന്നിത്തല

News18 Malayalam | news18-malayalam
Updated: July 2, 2020, 8:43 PM IST
'സെക്രട്ടറിയേറ്റിന്​ മുകളിൽ അന്താരാഷ്​ട്ര കുത്തക കമ്പനികൾ റാഗിപ്പറക്കുന്നു​':​ രമേശ്​ ചെന്നിത്തല​
ramesh chennithala
  • Share this:
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്​ മുകളിൽ അന്താരാഷ്​ട്ര കുത്തക കമ്പനികൾ റാഗിപ്പറക്കുകായണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല​. മുഖ്യമന്ത്രിക്ക്​ താൽപ്പര്യമുള്ള ലണ്ടൻ ആസ്​ഥാനമായ പി.ഡബ്ല്യു.സി എന്ന കൺസൾട്ടൻസി കമ്പനി സെക്രട്ടറിയേറ്റിൽ ഓഫിസ്​ തുറക്കാനുള്ള അന്തിമഘട്ടത്തിലാണ്​. ഇനി ​ഗതാഗത മന്ത്രി മാത്രമേ ഒപ്പുവെക്കാൻ ബാക്കിയുള്ളൂവെന്നും ചെന്നിത്തല ആരോപിച്ചു.

പ്രൈസ്​ വാർട്ടർ ഹൗസ്​കൂപ്പേഴ്​സി​​ന്റെ നാല്​ ജീവനക്കാരായിരിക്കും ഓഫിസിന്​ നേതൃത്വം നൽകുക. മൂന്ന്​ ലക്ഷത്തിന്​ മുകളിലാണ്​ ഇവരുടെ​ ശമ്പളം. ചീഫ്​ സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളമാണ്​ ഇവർക്ക്​ നൽകാൻ പോകുന്നത്​. കേരളത്തിൽ ഇത്രയുംകാലം സെക്രട്ടറിയേറ്റിലെ ജീവനക്കാരെ ഉപയോഗിച്ചാണ്​ വൻകിട പദ്ധതികൾ നടപ്പാക്കിയിരുന്നത്​. ഇപ്പോൾ പുറത്തുനിന്ന്​ ആളുകളെ കൊണ്ടുവരേണ്ട ആവ​ശ്യമെന്താണെന്നും ചെന്നിത്തല ചോദിച്ചു.

TRENDING:Covid 19 in Kerala | ഇന്ന് 160 പേർക്ക് കോവിഡ്; ഏറ്റവും അധികംപേർ രോഗമുക്തരായ ദിവസം [NEWS]Jose K Mani| നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റ്; ജോസ് കെ മാണിക്ക് സിപിഎമ്മിന്റെ ഓഫർ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]
ബാക്​ഡോർ ഒാഫിസ്​ എന്ന പേരാണ്​​ ഇതിന്​ ​വകുപ്പ്​ സെക്രട്ടറി നിർദേശിച്ചിട്ടുള്ളത്​. കേ​രളം മൊത്തം പിൻവാതിലിലൂടെ തീറെഴുതി കൊടുക്കുകായണ് സർക്കാർ​. കോവിഡ്​ കാലത്ത്​ ഇത്തരം ഗൗരവമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ പാടില്ലെന്നാണോ മുഖ്യമന്ത്രി പറയുന്നത്​. ​നിക്ഷേപങ്ങൾ സുതാര്യമാകണമെന്നും അഴിമതി പാടില്ലെന്നുമാണ്​ പ്രതിപക്ഷത്തി​​െൻറ നിലപാട്​. സെക്രട്ടറിയേറ്റിന്​ അകത്ത്​ പി.ഡബ്ല്യു.സിയുടെ ഓഫിസ്​ തുറക്കാനുള്ള നടപടി ഗതാഗത മന്ത്രി​ എ.കെ. ശശീന്ദ്രൻ തടയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
First published: July 2, 2020, 8:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading