നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പെഗാസസ് സേവനം നടത്തുന്നത് സര്‍ക്കാരുകള്‍ക്ക് മാത്രം; മോഡി സര്‍ക്കാരും ചാരപ്രവര്‍ത്തനം നടത്തി എന്നാണ് തെളിയുന്നത്; രമേശ് ചെന്നിത്തല

  പെഗാസസ് സേവനം നടത്തുന്നത് സര്‍ക്കാരുകള്‍ക്ക് മാത്രം; മോഡി സര്‍ക്കാരും ചാരപ്രവര്‍ത്തനം നടത്തി എന്നാണ് തെളിയുന്നത്; രമേശ് ചെന്നിത്തല

  എതിര്‍ അഭിപ്രായമുള്ള വ്യക്തികളുടെ ഫോണ്‍ സര്‍ക്കാര്‍ തന്നെ ചോര്‍ത്തുന്ന ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

  ramesh chennithala

  ramesh chennithala

  • Share this:
   തിരുവനന്തപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല. സുപ്രീം കോടതി ജഡ്ജിയുടെ ഫോണ്‍ പോലും ചോര്‍ത്തുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ സാധാരണക്കാരന്റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷ ഉണ്ടാകും എന്ന് നമുക്ക് ഊഹിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

   തന്റെ സഭയിലെ മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത ഒരു പ്രധാനമന്ത്രി ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്ന് വ്യക്തമായി കഴിഞ്ഞു. എതിര്‍ അഭിപ്രായമുള്ള വ്യക്തികളുടെ ഫോണ്‍ സര്‍ക്കാര്‍ തന്നെ ചോര്‍ത്തുന്ന ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉന്നത കുറ്റാന്വേഷണ ഏജന്‍സി വഴി അടിയന്തരമായി ഒരു അന്വേഷണത്തിന് സര്‍കാര്‍ ഉത്തരവിടണമെന്നും അദ്ദേഹം പറഞ്ഞു.

   17 ഓളം അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടേതടക്കം ഫോണ്‍ ചോര്‍ത്തിയതായി പുറത്തു വന്നത്.

   Also Read-പെഗാസസ് ഫോൺ ചോർത്തൽ പട്ടികയിൽ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും; അടിസ്ഥാന രഹിതമെന്ന് സർക്കാർ

   ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റുവെയറാണ് പെഗാസസ്. സര്‍ക്കാരുകള്‍ക്ക് മാത്രം ലഭിക്കുന്ന ചാര സോഫ്റ്റുവെയറാണിത്. 2019 ലും പെഗാസസ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ലോകത്തെമ്പാടുമായി 121 ഇന്ത്യക്കാരുടേതുള്‍പ്പെടെ 1,400 ഉപയോക്താക്കളുടെ ഫോണുകള്‍ ഹാക്കുചെയ്യാന്‍ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചുവെന്നായിരുന്നു കണ്ടെത്തിയത്.

   രമേശ് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

   സുപ്രീം കോടതി ജഡ്ജിയുടെ ഫോണ്‍ പോലും ചോര്‍ത്തുന്ന ഒരു സര്‍കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ സാധാരണക്കാരന്റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷ ഉണ്ടാകും എന്ന് നമുക്ക് ഊഹിക്കാം.

   പെഗാസസ് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കേന്ദ്ര സര്‍കാര്‍ നിര്‍ദേശ പ്രകാരം ചോര്‍ത്തിയത് രണ്ടു കേന്ദ്ര മന്ത്രിമാരുടെയും, മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും, നാല്‍പതിലേറെ മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ സംഭാഷണങ്ങളാണ്.

   സര്‍കാരുകള്‍ക്ക് മാത്രമാണ് പെഗാസസ് സേവനം നടത്തുന്നത്. ഇതില്‍ നിന്നും മോഡി സര്‍ക്കാരും ചാര പ്രവര്‍ത്തനം നടത്തി എന്നാണ് തെളിയുന്നത്. തന്റെ സഭയിലെ മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത ഒരു പ്രധാനമന്ത്രി ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്ന് വ്യക്തമായി കഴിഞ്ഞു. എതിര്‍ അഭിപ്രായമുള്ള വ്യക്തികളുടെ ഫോണ്‍ സര്‍കാര്‍ തന്നെ ചോര്‍ത്തുന്ന ഈ നടപടി ജനാധിപത്യ വിരുദ്ധമാണ്.

   ഇത് അത്യന്തമായ ഒരു കുറ്റകൃത്യമാണ്. ഇതിന് സര്‍കാര്‍ വിശദമായ മറുപടി നല്‍കണം. ഉന്നത കുറ്റാന്വേഷണ ഏജന്‍സി വഴി അടിയന്തരമായി ഒരു അന്വേഷണത്തിന് സര്‍കാര്‍ ഉത്തറവിടണം.
   Published by:Jayesh Krishnan
   First published:
   )}