'നുണക്കഥകളാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ല; ഒരു പവൻ മാല തൂക്കി നോക്കിയത് ആരുടെ ബുദ്ധി?': ചെന്നിത്തല

ഇ ഡി മന്ത്രിയെ വിളിച്ച് ചായയും പരിപ്പ് വടയും നൽകി പറഞ്ഞ് വിട്ടുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംശയ നിവാരണത്തിനാണെങ്കിൽ എന്തിനാണ് മന്ത്രി തലയിൽ മുണ്ടിട്ട് പോയത്. ഒന്നും മറയ്ക്കാനില്ലായിരുന്നില്ലെങ്കില്‍ സ്‌റ്റേറ്റ് കാറില്‍ പോയി ചോദ്യം ചെയ്യലിന് വിധേയനായി മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിക്കണമായിരുന്നു.

News18 Malayalam | news18-malayalam
Updated: September 15, 2020, 3:09 PM IST
'നുണക്കഥകളാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ല; ഒരു പവൻ മാല തൂക്കി നോക്കിയത് ആരുടെ ബുദ്ധി?': ചെന്നിത്തല
News18
  • Share this:
തിരുവനന്തപുരം: മാധ്യമ വാർത്തകൾ നുണക്കഥകളാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും സർക്കാരിനും രക്ഷപ്പെടാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ട മുഖ്യമന്ത്രി അതെല്ലാം സങ്കല്പ ലോകത്തെ കഥകളാണെന്ന് പറയുന്നത് അപഹാസ്യമാണ്.  ഇപി ജയരാജന്‍റെ ഭാര്യ അന്തം വിട്ട് ബാങ്കിലേക്ക് ഓടിയെത്തിയത് എന്തിനെന്ന് വ്യക്തമാക്കണം. എടുക്കാനുള്ളതെല്ലാം എടുത്ത് മാറ്റിയ ശേഷം ഒരു പവൻ മാല തൂക്കി നോക്കിയത് ആരുടെ ബുദ്ധിയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

മന്ത്രിമാര്‍, മന്ത്രിമാരുടെ മക്കള്‍, പാര്‍ട്ടി സെക്രട്ടറി അദ്ദേഹത്തിന്റെ മകന്‍ ഇതെല്ലാം പകല്‍ പോലെ സത്യമായ കാര്യങ്ങളാണെങ്കിലും അതൊന്നും വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയാത്തത് എന്തുകൊണ്ടാണ്. നാളെ മുഖ്യമന്ത്രി പറയും സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും സാങ്കല്പിക കഥയാണെന്ന്. ' ചെന്നിത്തല പറഞ്ഞു.

ഇഡി ജലീലിനെ വിളിച്ചുവരുത്തിയത് സംശയനിവാരണത്തിന് വേണ്ടിയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി നിസാരവല്‍ക്കരിക്കുകയാണ്. ഇ ഡി മന്ത്രിയെ വിളിച്ച് ചായയും പരിപ്പ് വടയും നൽകി പറഞ്ഞ് വിട്ടുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംശയ നിവാരണത്തിനാണെങ്കിൽ എന്തിനാണ് മന്ത്രി തലയിൽ മുണ്ടിട്ട് പോയത്. ഒന്നും മറയ്ക്കാനില്ലായിരുന്നില്ലെങ്കില്‍ സ്‌റ്റേറ്റ് കാറില്‍ പോയി ചോദ്യം ചെയ്യലിന് വിധേയനായി മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിക്കണമായിരുന്നു. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സ്വന്തം തടി സംരക്ഷിക്കാനുള്ള തത്രപ്പാടിലാണെന്ന് ചെന്നിത്തല പറഞ്ഞു.

ബാങ്കിലെ സീനിയര്‍ മാനേജരായിരുന്ന ഇ.പി ജയരാജന്റെ ഭാര്യയ്ക്ക് ലോക്കര്‍ ഉണ്ടെന്നുളളതില്‍ എന്താണ് ആശ്ചര്യമെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. കോവിഡ് പരിശോധനയ്ക്ക് വേണ്ടി സ്രവം എടുത്ത ശേഷം ക്വാറന്റീനില്‍ പ്രവേശിക്കേണ്ടയാള്‍ ലോക്കര്‍ തുറക്കേണ്ട എന്താവശ്യമാണ് ഉണ്ടായത്?.  ഒരു മന്ത്രി പുത്രന്‍ ലൈഫ് പദ്ധതിയില്‍ കമ്മിഷന്‍ വാങ്ങി എന്ന വാര്‍ത്ത പുറത്തുവന്ന സമയത്താണ് ഈ സംഭവമുണ്ടായത്.വിവാദങ്ങൾ സങ്കൽപ്പകഥകളെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ മിണ്ടാതിരുന്ന പിണറായിയാണ് ഇപ്പോൾ മന്ത്രിയെ തടഞ്ഞുവെന്ന് പരാതിപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനം ആരെങ്കിലും ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ആരൊക്കെ പണം സംഭാവന ചെയ്തു അത് എങ്ങന ഒക്കെ ചെലവഴിച്ചു എന്ന് വ്യക്തമാക്കണം. ലൈഫ് മിഷൻ അഴിമതിയെ കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നു. ഒന്നും മറച്ച് വക്കാനില്ലെങ്കിൽ ക്ഷോഭം എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.
Published by: Aneesh Anirudhan
First published: September 15, 2020, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading