• HOME
  • »
  • NEWS
  • »
  • kerala
  • »
  • Ramesh Chennithala | 'മുഖ്യമന്ത്രി രണ്ട് വര്‍ഗീയ ശക്തികളുടെ കൈകളിലും വാള്‍ കൊടുത്തിട്ട് 'ചാമ്പിക്കോ' എന്നുപറയുന്നു'; രമേശ് ചെന്നിത്തല

Ramesh Chennithala | 'മുഖ്യമന്ത്രി രണ്ട് വര്‍ഗീയ ശക്തികളുടെ കൈകളിലും വാള്‍ കൊടുത്തിട്ട് 'ചാമ്പിക്കോ' എന്നുപറയുന്നു'; രമേശ് ചെന്നിത്തല

അമ്പതിലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം ഉണ്ടായതെന്നും ചെന്നിത്തല

  • Share this:
    തിരുവനന്തപുരം: പാലക്കാട്(Palakkad) കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ച് രമേശ് ചെന്നിത്തല(Ramesh Chennithala). രണ്ട് വര്‍ഗീയ ശക്തികളുടെ കൈകളിലും വാള്‍ കൊടുത്തിട്ട് 'ചാമ്പിക്കോ' എന്നുപറയുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. അമ്പതിലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

    കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞു. വര്‍ഗീയത പ്രോത്സാഹിപ്പിച്ച ചരിത്രമാണ് കേരളത്തിലെ സിപിഎമ്മിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയില്‍ നടന്ന കൊലപാതക പരമ്പരകളുടെ അതേരീതിയിലാണ് പാലക്കാടും ഉണ്ടായത്.

    രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇതിന്റെയൊന്നും ഉത്തരവാദിത്വം സര്‍ക്കാരിനും പോലീസിനും ആഭ്യന്തരവകുപ്പിനുമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

    Also Read-പാര്‍ട്ടി കോണ്‍ഗ്രസിന് CPM ജനറൽ സെക്രട്ടറി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലെന്ന് BJP; നിഷേധിച്ച് CPM

    Pinarayi Vijayan| തുടർചികിത്സയ്ക്ക് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; ഈ മാസം 23 ന് യാത്ര തിരിക്കും

    തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan)വീണ്ടും അമേരിക്കയിലേക്ക്. മയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായാണ് ഈ മാസം 23 ന് മുഖ്യമന്ത്രി അമേരിക്കയിൽ പോകുന്നത്. ഇതിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുഭരണ വകുപ്പിന് കത്ത് നൽകി.

    മേയ് 20 ന് സർക്കാരിന്റെ ഒന്നാം വാർഷികത്തിനു മുമ്പ് മുഖ്യമന്ത്രി മടങ്ങിയെത്തും. ഈ വർഷമാദ്യം 15 ദിവസം ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലായിരുന്നു.

    യാത്രയിൽ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷത വഹിക്കും തുടങ്ങിയ കാര്യങ്ങളിൽ വരും ദിവസങ്ങളിൽ വ്യക്തത ലഭിച്ചേക്കും.

    Also Read-EP Jayarajan | ഇ.പി ജയരാജൻ ഇടതുമുന്നണി കൺവീനർ

    നേരത്തേ ജനുവരി 15 മുതല്‍ 26 വരെയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്കായി പോയത്. യാത്രയിൽ ഭാര്യ കമലയായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.

    അതേസമയം, മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് സർക്കാർ റദ്ദാക്കിയിരുന്നു. മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചികിത്സയ്ക്ക് പണം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവാണ് പൊതുഭരണവകുപ്പ് റദ്ദാക്കിയത്.

    Also Read-MB Rajesh| പാലക്കാട് സമാധാന യോഗത്തിൽ പങ്കെടുക്കുന്നില്ല; സമാധാനശ്രമങ്ങൾക്ക് പിന്തുണയെന്ന് എംബി രാജേഷ്
    വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദ് ചെയ്തതെന്നാണ് വിശദീകരണം. ജനുവരി 11 മുതല്‍ 26 വരെയുള്ള കാലയളവിലെ മുഖ്യമന്ത്രിയുടെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് പണം അനുവദിക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ 30 ന് സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു പൊതുഭരണം വിഭാഗം പണം അനുവദിച്ച് ഉത്തരവിറക്കിയത്.
    Published by:Jayesh Krishnan
    First published: